വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; ഒഴിവാക്കിയ പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷകള്‍ക്ക് ചോദ്യങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി സിബിഎസ്ഇ
Mar 8, 2021, 12:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 08.03.2021) വെട്ടിക്കുറച്ച പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷകള്‍ക്ക് ചോദ്യങ്ങളുണ്ടാകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി സി ബി എസ് ഇ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി ബി എസ് ഇ ഒഴിവാക്കിയ 30% പാഠഭാഗങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആശങ്ക രേഖപ്പെടുത്തിയത് മൂലമാണ് വീണ്ടും വിശദീകരണം നല്‍കിയിരിക്കുന്നത്.

ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളാണ് 30 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഈ തീരുമാനം എടുത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ ട്വീറ്റില്‍ അറിയിച്ചിരുന്നു. വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്ന് നിര്‍ദ്ദേശം സ്വീകരിച്ചതിന് ശേഷമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനും പരീക്ഷയെ സുഗമമായി നേരിടുന്നതിനും വേണ്ടിയാണിതെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.