SWISS-TOWER 24/07/2023

Application | പട്ടികജാതി വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ്; അപേക്ഷ ക്ഷണിച്ചു

 
Cash Award for Scheduled Caste Students in Kerala
Cash Award for Scheduled Caste Students in Kerala

Representational Image Generated by Meta AI

● പൊതു പരീക്ഷകളിൽ ഗ്രേഡാണെങ്കിൽ എ പ്ലസ് മുതൽ ബി ഗ്രേഡ് വരെയും മാർക്കാണെങ്കിൽ 60 ശതമാനം മാർക്കോ അതിനു മുകളിൽ നേടിയവർക്ക് അപേക്ഷിക്കാം. 
● അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി 2025 ജനുവരി 31 ആണ്. 
● കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2360681.

തിരുവനന്തപുരം: (KVARTHA) 2023-24 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് പ്രോത്സാഹനമായി ക്യാഷ് അവാർഡ് നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി, ഡിപ്ലോമ, ടി.ടി.സി, പോളിടെക്‌നിക്, ബിരുദതല കോഴ്‌സുകള്‍, പ്രൊഫഷണല്‍ ബിരുദതല കോഴ്‌സുകള്‍, ബിരുദാനന്തര ബിരുദവും അതിന് മുകളിലുളള കോഴ്‌സുകളും, പ്രൊഫഷണല്‍ ബിരുദാനന്തര ബിരുദവും അതിന് മുകളിലുളള കോഴ്‌സുകള്‍ എന്നിവയുടെ വര്‍ഷാന്ത്യ പരീക്ഷകളില്‍ ഫസ്റ്റ് ക്ലാസ്/ ഡിസ്റ്റിങ്ങ്ഷന്‍ നേടി വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം ലഭിക്കും. 

Aster mims 04/11/2022

പൊതു പരീക്ഷകളിൽ ഗ്രേഡാണെങ്കിൽ എ പ്ലസ് മുതൽ ബി ഗ്രേഡ് വരെയും മാർക്കാണെങ്കിൽ 60 ശതമാനം മാർക്കോ അതിനു മുകളിൽ നേടിയവർക്ക് അപേക്ഷിക്കാം. ഇ-ഗ്രാന്റസ് 3.0 എന്ന വെബ്‌സൈറ്റിലൂടെ ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് തുടങ്ങിയ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി ബന്ധപ്പെട്ട ബ്ലോക്ക് മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിലും ഹാജരാക്കണം. 

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി 2025 ജനുവരി 31 ആണ്. ഓൺലൈൻ അപേക്ഷയുടെ വിജ്ഞാപന പ്രകാരമുളള തീയ്യതിക്ക് ശേഷം മറ്റു വിധത്തിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2360681.

#CashAward #ScheduledCasteStudents #Education #Scholarships #Kerala #AcademicExcellence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia