Loan | കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം; ഇനി ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വായ്പ ലഭിക്കും! പലിശ ഇളവുമുണ്ടാകും; അറിയാം കൂടുതൽ


ന്യൂഡൽഹി: (KVARTHA) മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളത്. രാജ്യത്തെ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ അനുവദിക്കുമെന്നാണ് പ്രഖ്യാപനം.
ഓരോ വർഷവും ഒരു ലക്ഷം വിദ്യാർഥികൾക്ക് പരമാവധി 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകൾക്ക് ഇ-വൗച്ചറുകൾ നൽകും. വായ്പാ തുകയുടെ മൂന്ന് ശതമാനം വാർഷിക പലിശ ഇളവും ലഭിക്കും. കൂടാതെ, ഓരോ വർഷവും 25,000 വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി നിലവിലുള്ള മോഡൽ സ്കിൽ ലോൺ സ്കീം വിപുലീകരിക്കുന്നതിനുള്ള നിർദ്ദേശവും ബജറ്റിലുണ്ട്.
Union Budget 2024-25 proposes revision of Model Skill Loan Scheme to help 25,000 students every year.
— Ministry of Finance (@FinMinIndia) July 23, 2024
E-vouchers for loans upto Rs. 10 lakh for higher education in domestic institutions to be given directly to 1 lakh students every year for annual interest subvention of 3% of… pic.twitter.com/zOFU7EU9e5
10 ലക്ഷം രൂപയുടെ വിദ്യാർഥി വായ്പ പദ്ധതിയിലൂടെ സർക്കാർ പദ്ധതികളിൽ നിന്ന് ഇതുവരെ പ്രയോജനം ലഭിക്കാത്ത യുവാക്കളെ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. പുതിയ പദ്ധതി രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം വരുത്തുമെന്നും ഇത് കൂടുതൽ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനും അവരുടെ സ്വപ്നങ്ങൾ നേടാനും സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം എന്നിവയ്ക്കായി കേന്ദ്രം 1.48 ലക്ഷം കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്.