Education | ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് ബ്രിടന്‍; എജ്യൂകേഷന്‍ വേള്‍ഡ് ഫോറം നടത്താന്‍ ഉദ്ദേശിക്കുന്നതായും ഡെപ്യൂടി ഹൈകമീഷണര്‍ ചന്ദ്രു അയ്യര്‍

 


തിരുവനന്തപുരം: (www.kvartha.com) ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് ബ്രിടന്‍. ബ്രിടീഷ് ഡെപ്യൂടി ഹൈകമീഷണര്‍ ചന്ദ്രു അയ്യര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയില്‍ ബ്രിടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എജ്യൂകേഷന്‍ വേള്‍ഡ് ഫോറം നടത്താന്‍ ഉദ്ദേശിക്കുന്നതായും ഡെപ്യൂടി ഹൈകമീഷണര്‍ അറിയിച്ചു. അതില്‍ സഹകരിക്കുന്ന കാര്യത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പുമായും വൈസ് ചാന്‍സലര്‍മാരുമായും ചര്‍ച നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

സംസ്ഥാനത്തെ ഗ്രാഫീന്‍ സെന്റര്‍, ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്നിവയില്‍ ബ്രിടന്‍ താല്‍പര്യം പ്രകടിപ്പിച്ചു. കേരളത്തില്‍ സ്റ്റാര്‍ടപുകള്‍ക്കും ഇന്നൊവേഷനുകള്‍ക്കും മികച്ച പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബയോളജികല്‍ സയന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളിലും ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നുണ്ട്. സര്‍വകലാശാലകളില്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കാന്‍ സര്‍കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

Education | ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് ബ്രിടന്‍; എജ്യൂകേഷന്‍ വേള്‍ഡ് ഫോറം നടത്താന്‍ ഉദ്ദേശിക്കുന്നതായും ഡെപ്യൂടി ഹൈകമീഷണര്‍ ചന്ദ്രു അയ്യര്‍

ജന്‍ഡര്‍ അധിഷ്ഠിത നഗരവികസനവുമായി ബന്ധപ്പെട്ട് ജന്‍ഡര്‍ പാര്‍കുമായി ചേര്‍ന്ന് പഠനം നടത്താന്‍ ആലോചിക്കുന്നതായും ഇതിന്റെ ഭാഗമായി ആര്‍കിടെക്ടറല്‍ വിദ്യാര്‍ഥികളുടെ ടീം ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിക്കോട് ജന്റര്‍ പാര്‍ക് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്‍ഡ്യയിലെ ഏറ്റവും മികവുറ്റ സംസ്ഥാനമെന്ന നിലയില്‍ ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളവുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേരള, കര്‍ണാടക ചുമതലയുള്ള ഡെപ്യൂടി ഹൈകമീഷണര്‍ പറഞ്ഞു.

യോഗത്തില്‍ സൗത് ഏഷ്യാ ട്രേഡ് കമീഷണര്‍ അലന്‍ ജെമല്‍, ചീഫ് സെക്രടറി ഡോ. വിപി ജോയ്, വ്യവസായ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി സുമന്‍ ബില തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Britain expressed willingness to cooperate with Kerala in the field of higher education, Thiruvananthapuram, News, Meeting, Education, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia