Study in Jail | ജയിലില്‍ പഠനം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബലാത്സംഗ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട രണ്ട് പ്രതികള്‍; സ്വാഗതാര്‍ഹമെന്ന് ഹൈകോടതി; അനുമതി നൽകി
Apr 30, 2022, 14:25 IST
മുംബൈ:(www.kvartha.com) ബലാത്സംഗ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട രണ്ട് പ്രതികള്‍ക്ക് ജയിലില്‍ പഠനം നടത്താന്‍ ബോംബെ ഹൈകോടതി അനുമതി നല്കി. പൂനെയിലെ യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ഓപണ്‍ യൂനിവേഴ്സിറ്റി വഴി വിദ്യാഭ്യാസം തുടരാനാണ് അനുമതി. അകാഡെമിക് കോഴ്സ് പഠിക്കാന്‍ ഹര്‍ജിക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചത് സ്വാഗതാര്‍ഹമായ നടപടിയായി കണക്കാക്കുകയും ഹര്‍ജിക്കാരുടെ ആഗ്രഹത്തിന് ജയില്‍ അധികൃതര്‍ മാനുഷിക പരിഗണന പ്രകാരം സഹായം നല്‍കുന്നുണ്ടെന്ന് ഞങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുമെന്നും കോടതി പറഞ്ഞു.
2016 ജൂലൈ 13ന് അഹ്മദ് നഗറിലെ കര്‍ജാത്ത് താലൂകിലെ കോപാര്‍ഡി ഗ്രാമത്തില്‍ 14 വയസുള്ള പെണ്‍കുട്ടിയെ മൂന്ന് പ്രതികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ അഹ്മദ് നഗര്‍ ജില്ലാ സെഷന്‍സ് കോടതി 2017 നവംബറില്‍ ജിതേന്ദ്ര ബാബുബാല്‍ ഷിന്‍ഡെ എന്ന പപ്പു (21), സന്തോഷ് ഗോരഖ് ഭവല്‍ (29), നിതിന്‍ ഭായിലുമേ (28) എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.
2019 നവംബറില്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പ്രദീപ് നന്ദജോഗ്, കുറ്റവാളികളുടെ അപീലുകളും വധശിക്ഷ സ്ഥിരീകരിക്കണമെന്ന സംസ്ഥാനത്തിന്റെ ഹര്‍ജിയും ഉള്‍പെടെ നാല് ഹര്‍ജികളും ഹൈകോടതിയുടെ ഔറംഗബാദ് ബെഞ്ചില്‍ നിന്ന് മുംബൈയിലെ പ്രിന്‍സിപല്‍ കോടതിയിലേക്ക് മാറ്റിയിരുന്നു.
2021 ഒക്ടോബര്‍ നാലിജസ്റ്റിസ് സാധന എസ് ജാദവ് ഹരജികള്‍ കേള്‍ക്കുന്നതില്‍ നിന്ന് സ്വയം പിന്മാറി. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് ജസ്റ്റിസ് പ്രസന്ന ബി വരാലെയും ജസ്റ്റിസ് ശ്രീറാം എം മോദക്കും ഭായ്ലുമെ, ഷിന്‍ഡെ എന്നിവരുടെ ഹര്‍ജികള്‍ കേട്ടു. അതിന് ശേഷമാണ് പഠിക്കാനുള്ള അനുമതി കൊടുത്തത്. ഓപണ്‍ യൂനിവേഴ്സിറ്റികളായ യശ്വന്ത്റാവു ചവാന് മഹാരാഷ്ട്ര ഓപണ്‍ യൂനിവേഴ്സിറ്റിയും (YCMOU), ഇന്ദിരാഗാന്ധി നാഷണല്‍ ഓപണ്‍ യൂനിവേഴ്സിറ്റിയും (IGNOU) നടത്തുന്ന കോഴ്സുകളുടെ ലിസ്റ്റ് ഏപ്രില്‍ മൂന്നിന് ജയില്‍ സൂപ്രണ്ട് കോടതിക്ക് നല്‍കിയിരുന്നു.
പ്രവേശന നടപടികളെക്കുറിച്ച് വൈസിഎംഒയു, ഇഗ്നോ ഉദ്യോഗസ്ഥരില്‍ നിന്ന് അഭിപ്രായം തേടാന്‍ ജയില്‍ അധികൃതരോട് ഹൈകോടതി നിര്‍ദേശിച്ചു. പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

Keywords: News, National, Top-Headlines, High-Court, Maharashtra, Court Order, Study, Jail, Education, Molestation, Accused, Bombay High Court, Bombay High court allows 2 death row convicts to pursue studies in jail.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.