ബംഗളൂരിലെ നഴ്സിങ് കോളേജ് ക്രമക്കേട്: പഠനം നിർത്തിയ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇരിട്ടി കിളിയാന്തറ സ്വദേശിനി വർഷ ഹരിദാസ് ആണ് പരാതി നൽകിയത്.
● ദിയ കോളേജിൽ പ്രവേശനം നൽകി, ഭരത് കോളേജിലാണ് സീറ്റ് നൽകിയത്.
● നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ഒരു വർഷത്തിനുശേഷം പഠനം ഉപേക്ഷിച്ചു.
● രാജീവ് ഗാന്ധി ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റിക്കെതിരെ നിയമപോരാട്ടം.
● ഒരു കോൺഗ്രസ് എം.എൽ.എയുടെ നേതൃത്വത്തിലാണ് ചൂഷണമെന്നും ആരോപണം.
കണ്ണൂർ: (KVARTHA) ബംഗളൂരിലെ ഒരു ബി എസ് സി നഴ്സിങ് കോളേജിന്റെ നിയമവിരുദ്ധ പ്രവർത്തനം മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാർത്ഥിനിക്ക് സ്ഥാപന അധികാരികളിൽനിന്ന് ഭീഷണി നേരിടുന്നതായി കണ്ണൂർ റൂറൽ പോലീസ് മേധാവിക്ക് പരാതി നൽകി.
ഇരിട്ടി കിളിയാന്തറ വള്ളിത്തോട് സ്വദേശിനി വർഷ ഹരിദാസ് ആണ് പരാതി നൽകിയ കാര്യം കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ബംഗളൂരിലെ ദിയ നഴ്സിങ് കോളേജിലാണ് ബി എസ് സി നഴ്സിങ്ങിന് പ്രവേശനം ലഭിച്ചതെങ്കിലും ഭരത് കോളേജിലാണ് സീറ്റ് നൽകിയത്.
മാനേജ്മെന്റും ഏജന്റുമാരും സ്വീകരിച്ച നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ഒരു വർഷത്തിന് ശേഷം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കർണാടക ഹൈക്കോടതിയിൽ നൽകിയ പരാതിയെത്തുടർന്ന് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു. ഇതേത്തുടർന്നാണ് തനിക്ക് നേരെ ഇപ്പോൾ ഭീഷണി ഉയരുന്നതെന്ന് വർഷ ഹരിദാസ് പറഞ്ഞു.
വെൽഫെയർ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സ്കോളേഴ്സ് ഇന്ത്യയുടെ നേതൃത്വത്തിലാണ് കർണാടകയിലെ പ്രബല വിദ്യാഭ്യാസ സ്ഥാപനമായ രാജീവ് ഗാന്ധി ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റിക്കെതിരായ നിയമപോരാട്ടം നടത്തുന്നത്.
സ്ഥാപനത്തിന്റെ നടത്തിപ്പുകാരിൽ പ്രധാനിയായ ഒരു കോൺഗ്രസ് എം എൽ എയുടെ നേതൃത്വത്തിലാണ് മലയാളികളായ വിദ്യാർത്ഥിനികളെ വിദ്യാഭ്യാസ ചൂഷണത്തിന് ഇരയാക്കുന്നതെന്നും സ്ഥാപനത്തിന് രാഷ്ട്രീയ പിൻതുണയുണ്ടെന്നും വെൽഫെയർ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സ്കോളേഴ്സ് ഇന്ത്യ അഖിലേന്ത്യാ അധ്യക്ഷൻ എ കെ തോമസ് ആരോപിച്ചു.
വർഷയുടെ അമ്മ ആർഷ ഹരിദാസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഇത് കൂടുതൽ പേരിലേക്ക് എത്താൻ ഷെയർ ചെയ്യുക.
Article Summary: Bengaluru nursing college student alleges threats after quitting due to irregularities.
#NursingCollege #Bengaluru #Kannur #Threats #EducationScam #VarshaHaridas
