Priya Varghese | പ്രിയ വര്‍ഗീസിന്റെ നിയമനം; ക്രമവിരുദ്ധ നീക്കം തെളിയിക്കുന്ന നിര്‍ണായക രേഖ പുറത്ത്

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള ക്രമവിരുദ്ധ നീക്കം തെളിയിക്കുന്ന നിര്‍ണായക രേഖ പുറത്ത്. ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള സ്‌കോര്‍ പോയിന്റില്‍ ഏറ്റവും കുറവ് ലഭിച്ചത് പ്രിയ വര്‍ഗീസിനെന്ന് വിവരാവകാശ രേഖ.

Priya Varghese | പ്രിയ വര്‍ഗീസിന്റെ നിയമനം; ക്രമവിരുദ്ധ നീക്കം തെളിയിക്കുന്ന നിര്‍ണായക രേഖ പുറത്ത്

ഉയര്‍ന്ന റിസര്‍ച് സ്‌കോര്‍ പോയിന്റുള്ളവരെ മറികടന്നാണ് പ്രിയ വര്‍ഗീസിന് ഇന്റര്‍വ്യൂവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നല്‍കിയത്. കണ്ണൂര്‍ സര്‍വകലാശാലയുടെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ചതിന് പിന്നിലെ ക്രമവിരുദ്ധനീക്ക ആരോപണങ്ങള്‍ക്ക് ബലം പകരുന്നതാണ് വിവരാവകാശ രേഖ.

തസ്തികയിലേക്ക് ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടത് ആറു പേര്‍. ചങ്ങനാശേരി എസ് ബി കോളജ് അധ്യാപകനായ ജോസഫ് സ്‌കറിയയുടെ റിസര്‍ച് സ്‌കോര്‍ 651. പട്ടികയില്‍ ആറാം സ്ഥാനത്തുള്ള പ്രിയ വര്‍ഗീസിന്റെ സ്‌കോര്‍ 156. എന്നാല്‍ ഇന്റര്‍വ്യൂവില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ജോസഫ് സ്‌കറിയക്ക് ഇന്റര്‍വ്യു ബോര്‍ഡ് നല്‍കിയത് 30 മാര്‍ക്ക്. പ്രിയ വര്‍ഗീസിന് ഏറ്റവും ഉയര്‍ന്ന സ്‌കോറായ 32 മാര്‍ക്ക് ലഭിച്ചു. ഉയര്‍ന്ന റിസര്‍ച് സ്‌കോര്‍ പോയിന്റുള്ളവരെ ഇന്റര്‍വ്യൂവിന് കുറവ് മാര്‍ക്കിട്ട് പിന്തള്ളിയെന്ന ആരോപണത്തിന് ബലം പകരുന്നതാണിത്.

ഫാകല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം കാലയളവ് അധ്യാപന പരിചയമായി പരിഗണിച്ചുവെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പ്രിയ വര്‍ഗീസിന് നിയമനം ഉറപ്പാക്കാന്‍ വൈസ് ചാന്‍സിലറും സെലക്ഷന്‍ കമിറ്റിയും ചേര്‍ന്ന് അട്ടിമറി നടത്തിയെന്നാണ് ആരോപണം. വിവരാവകാശ രേഖ സഹിതം സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

Keywords: Appointment of Priya Varghese; Crucial document proving illegal move is out, Kannur, News, Education, Controversy, Politics, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia