സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളിൽ എം ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തിയതി സെപ്റ്റംബർ 30
Sep 26, 2021, 12:21 IST
തിരുവനന്തപുരം: (www.kvartha.com 26.09.2021) സംസ്ഥാനത്തെ സര്‍കാര്‍/എയ്ഡഡ്/സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ എം ടെക്/എം ആര്‍ക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തിയതി സെപ്റ്റംബർ 30 വരെയാണ്. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www(dot)admissions(dot)dtekerala(dot)gov(dot)inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്.
അതേസമയം ബി ഇ/ബി ടെക്/ബി ആര്‍കിൽ 60 ശതമാനം മാര്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ് ഇ ബി സി/ഒ ബി സി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 54 ശതമാനം മാര്കും എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് മിനിമം പാസ് മാര്കും മതി. (എ എം ഐ ഇ/എ എം ഐ ഇ ടി ഇ പരീക്ഷകള്‍ പാസായിട്ടുള്ളവരെയും പരിഗണിക്കും. സെക്ഷന്‍ ‘ബി’ക്ക് 55 ശതമാനം മാര്കില് കുറയാതെ വേണം). ഫൈനല്‍ സെമസ്റ്റര്‍ എന്‍ജിനീയറിങ് പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷ സമർപിക്കാവുന്നതാണ്.
< !- START disable copy paste -->
കോളജ്, കോഴ്സ്/ബ്രാഞ്ച്/സ്പെഷലൈസേഷന്, യോഗ്യത, സീറ്റുകള്‍, സെലക്ഷന് നടപടിക്രമം മുതലായ വിവരങ്ങള്‍ പ്രോസ്പെക്ടസിൽ ഉൾപെടുത്തിയിട്ടുണ്ട്. ഒബിസി/ ജനറൽ വിഭാഗക്കാർക്ക് അപേക്ഷ ഫീസ് 500 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് 250 രൂപയുമാണ്. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തരവും ഓൺലൈനായി ഫീസ് അടക്കാം.
അതേസമയം ബി ഇ/ബി ടെക്/ബി ആര്‍കിൽ 60 ശതമാനം മാര്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ് ഇ ബി സി/ഒ ബി സി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 54 ശതമാനം മാര്കും എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് മിനിമം പാസ് മാര്കും മതി. (എ എം ഐ ഇ/എ എം ഐ ഇ ടി ഇ പരീക്ഷകള്‍ പാസായിട്ടുള്ളവരെയും പരിഗണിക്കും. സെക്ഷന്‍ ‘ബി’ക്ക് 55 ശതമാനം മാര്കില് കുറയാതെ വേണം). ഫൈനല്‍ സെമസ്റ്റര്‍ എന്‍ജിനീയറിങ് പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷ സമർപിക്കാവുന്നതാണ്.
Keywords: News, Kerala, Thiruvananthapuram, Education, Online, Application, Engineering Student, Examination, Applications are invited for M.Tech admissions for the year 2020-2021; The deadline is September 30th
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.