ശുചീകരണ തൊഴിലാളികളെ രാജ്യവ്യാപകമായി തിരിച്ചറിയുന്ന തരത്തില്‍ യൂണിഫോം, ഡിസൈന്‍ ക്ഷണിച്ചു; ഡിസംബര്‍ 5 ന് മുമ്പ് അയക്കണം

 തിരുവനന്തപുരം: (www.kvartha.com 02.12.2020) ശുചീകരണ തൊഴിലാളികളെ രാജ്യവ്യാപകമായി തിരിച്ചറിയുന്ന തരത്തില്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം തയ്യാറെടുക്കുന്നു. ഇതിനായി സംസ്ഥാനതല മത്സരത്തിലൂടെ മികച്ച ഡിസൈന്‍ തിരഞ്ഞെടുക്കുന്നതിന് ശുചിത്വ മിഷന്‍ യൂണിഫോം ഡിസൈന്‍ ക്ഷണിച്ചു.

ശുചീകരണ തൊഴിലാളികളെ രാജ്യവ്യാപകമായി തിരിച്ചറിയുന്ന തരത്തില്‍ യൂണിഫോം, ഡിസൈന്‍ ക്ഷണിച്ചു; ഡിസംബര്‍ 5 ന് മുമ്പ് അയക്കണം


തെരഞ്ഞെടുക്കുന്ന യൂണിഫോം ഡിസൈന് 5000 രൂപ പാരിതോഷികം ലഭിക്കും. 2021 ആഗസ്റ്റ് 15ന് പ്രത്യേക അംഗീകാരവും നല്‍കും. ഡിസൈനിംഗ് വിദഗ്ധര്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങി എല്ലാവര്‍ക്കും യൂണിഫോം ഡിസൈന്‍ തയ്യാറാക്കി 5 ന് മുമ്പ്  iecsuchitwamission@gmail.com ല്‍ അയക്കാം. വിജയികളെ നിശ്ചയിക്കുന്നത് കേന്ദ്ര പാര്‍പ്പിടവും നഗരകാര്യവും മന്ത്രാലയമാണ്.

Keywords:  News, Kerala, State, Thiruvananthapuram, Education, Application invited to uniform designing for sanitation workers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia