Admissions | എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

 
apj abdul kalam technological university invites application

Image Credit: APJ Abdul Kalam Technological University Website

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പഠനവകുപ്പുകൾ: സ്‌കൂൾ ഓഫ് എലക്ട്രിക്കൽ സയൻസസ്, കമ്മ്യൂണിക്കേഷൻ സയൻസസ്, ബിൽഡിംഗ് സയൻസസ്, മെക്കാനിക്കൽ സയൻസസ്.

തിരുവനന്തപുരം: (KVARTHA) സാങ്കേതിക സർവകലാശാലയുടെ 2024-25 അധ്യയന വർഷത്തെ എം. ടെക് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 2014-ൽ സ്ഥാപിതമായ സർവകലാശാല ഈ വർഷം മുതൽ സ്വന്തമായ പഠന സ്‌കൂളുകൾ ആരംഭിക്കുന്നു.

അപേക്ഷകൾ ഓഗസ്റ്റ് 20 വരെ സ്വീകരിക്കും.

നാല് പഠന വിഭാഗങ്ങളാണ് സർവകലാശാല ഈ വർഷം തുടങ്ങുന്നത്. സ്‌കൂൾ ഓഫ് എലക്ട്രിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ് ടെക്നോളജി, സ്‌കൂൾ ഓഫ് ബിൽഡിംഗ് സയൻസസ് ആൻഡ് ടെക്നോളജി, സ്‌കൂൾ ഓഫ് മെക്കാനിക്കൽ സയൻസസ് ആൻഡ് ടെക്നോളജി എന്നിവയാണ് ഈ നാല് വിഭാഗങ്ങൾ.

Aster mims 04/11/2022

വെഹിക്കിൾ ടെക്നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്നോളജി, ഇൻഫ്രാസ്ട്രക്ച്ചർ എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ്, മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയിൽ സർവകലാശാല ഉപരിപഠനം ലഭ്യമാക്കുന്നു.

കോഴ്‌സുകളുടെ പ്രത്യേകതകൾ

വ്യാവസായിക-അക്കാദമിക സഖ്യം, ഗവേഷണാനന്തര ഉൽപ്പന്നങ്ങളുടെ വാണിജ്യവൽക്കരണം, പ്രോജക്റ്റ് അധിഷ്ഠിത പഠനം, പ്രശസ്ത ലാബുകളിലും കമ്പനികളിലും ഇന്റേൺഷിപ്പുകൾ എന്നിവയാണ് ഈ എം. ടെക് കോഴ്സുകളുടെ പ്രത്യേകതകൾ.

അഡ്മിഷൻ വിവരങ്ങൾ

എ. ഐ. സി. ടി. ഇ.യുടെ അംഗീകാരം ലഭിച്ച കോഴ്സുകളിൽ 18 പേർക്ക് വീതമാകും അഡ്മിഷൻ. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഉയർന്ന ഗേറ്റ് സ്കോർ ഉള്ളവർക്ക് എ. ഐ. സി. ടി. ഇ.യുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഗേറ്റ് സ്കോളർഷിപ്പ് ലഭിക്കും. മതിയായ ഗേറ്റ് സ്കോർ ഉള്ളവർ ഇല്ലെങ്കിൽ സർവകലാശാല നടത്തുന്ന എൻട്രൻസ് ടെസ്റ്റിന്റെ/ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാകും അഡ്മിഷൻ.

പ്രത്യേക സീറ്റുകൾ

എല്ലാ കോഴ്സുകളിലും ഒരു സീറ്റ് കേന്ദ്ര/സംസ്ഥാനം സ്വകാര്യ ലിമിറ്റഡ് കമ്പനികളിലോ പബ്ലിക് ലിമിറ്റഡ് കമ്പനികളിലോ, എം. എസ്. എം. ഇ.കളിലോ ജോലി ചെയ്യുന്നവർക്കായി മാറ്റിവച്ചിരിക്കുന്നു.

അപേക്ഷിച്ചുള്ള വിവരങ്ങൾ

ഓൺലൈനായി അപേക്ഷ അയക്കുന്നതിനും അഡ്മിഷൻ, യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കും www(dot)pgadmission(dot)ktu(dot)edu(dot)in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia