Admission | സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു; അപേക്ഷ അയക്കേണ്ട വിധം അറിയാം


*സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവേശനം
*ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം
തിരുവനന്തപുരം: (KVRTHA) കേരളത്തിലെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ്, ഐ എച് ആര്‍ ഡി, കേപ്, എല്‍ബിഎസ്, സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. പൊതുവിഭാഗങ്ങള്‍ക്ക് 200 രൂപയും, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷിക്കുന്നതിന് മുന്‍പായി www(dot)polyadmission(dot)org എന്ന വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രെജിസ്ട്രേഷന്‍ പ്രക്രിയ ഫീസടച്ച് പൂര്‍ത്തിയാക്കണം.

സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളജ്, സര്‍കാര്‍ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലോ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ കോളജിലേക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www(dot)polyadmission.(dot)rg/ എന്ന വെബ്സൈറ്റുമായി ബന്ധപ്പെടുക.