Criticism | 'കലോത്സവത്തിന് നൃത്തം പഠിപ്പിക്കാൻ നടി ആവശ്യപ്പെട്ടത് 5 ലക്ഷം', രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി

 
 Actress Demanded 5 Lakhs to Teach Dance for School Fest, Education Minister Criticizes
 Actress Demanded 5 Lakhs to Teach Dance for School Fest, Education Minister Criticizes

Photo Credit: Facebook/ V Sivankutty

● ടി വന്ന വഴി മറക്കരുതെന്നും ഇത്തരം ആളുകൾ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമർശിച്ചു.
● ഈ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുന്നത് കേരളത്തെ അപമാനിക്കുന്നതാണ്.’ മന്ത്രി പറഞ്ഞു. 
● ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായിട്ടുണ്ട്.

തിരുവനന്തപുരം: (KVARTHA) സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാനായി പ്രമുഖ നടി 5 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ താരത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രൂക്ഷ വിമർശനം ഉന്നയിച്ചു. നടി വന്ന വഴി മറക്കരുതെന്നും ഇത്തരം ആളുകൾ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമർശിച്ചു.

‘കലോത്സവ വേദിയിലൂടെ എത്തി സിനിമയിൽ വളർന്ന ആളിൽ നിന്ന് ഇത്തരം ഒരു പെരുമാറ്റം പ്രതീക്ഷിക്കുന്നില്ല, ഓണാഘോഷത്തിന് ഫഹദ് ഫാസിൽ വന്ന് ഒരു പ്രതിഫലവും പറ്റാതെയാണ് പരിപാടിയിൽ പങ്കെടുത്തത്. എന്നാൽ ഈ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുന്നത് കേരളത്തെ അപമാനിക്കുന്നതാണ്.’ മന്ത്രി പറഞ്ഞു. 

നടിയുടെ പേര് വെളിപ്പെടുത്താതിരുന്ന മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ വേദനിപ്പിച്ച സംഭവമാണിതെന്നും അഞ്ച് ലക്ഷം രൂപ കൊടുക്കാൻ ഇല്ലാത്തത് അല്ലെങ്കിലും കൊടുക്കില്ലെന്നും തീരുമാനിച്ചിരിക്കുകയാണെന്നും വ്യക്തമാക്കി.

ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായിട്ടുണ്ട്. കലാ സമൂഹത്തിൽ നിന്നും വിദ്യാഭ്യാസ മേഖലയിൽ നിന്നും വിവിധ പ്രതികരണങ്ങൾ ഉയർന്നുവരുന്നുണ്ട്. നടിയുടെ ആവശ്യം അനുചിതമാണെന്നും മന്ത്രിയുടെ നിലപാട് ശരിയാണെന്നും മിക്കവരും വാദിക്കുന്നു.

#EducationMinister #Kerala #Controversy #Actress #Dance #SchoolFestival

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia