Kannur University | കണ്ണൂർ സർവകലാശാലയിലെ 117 കോളജുകളിൽ ഈ വർഷം മുതൽ 4 വർഷ ബിരുദ കോഴ്‌സുകൾ; ക്രമീകരണമേർപ്പെടുത്തിയെന്ന് വൈസ് ചാൻസലർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (KVARTHA) കണ്ണൂർ സർവകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിലും പരീക്ഷാ ചട്ട ലംഘനം നടത്തിയ വിദ്യാർത്ഥിയുടെ ശിക്ഷ ഇളവു ചെയ്ത സംഭവത്തിലും അന്വേഷണം നടന്നു വരികയാണെന്ന് വൈസ് ചാൻസലർ ഡോ. ബിജോയ് നന്ദൻ പറഞ്ഞു. താവക്കര സർവകലശാല ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല. അടുത്ത ദിവസം തന്നെ ആ കാര്യം ചർച്ച ചെയ്യുന്നതിന് സിൻഡിക്കേറ്റ് യോഗം ചേരും. ഇലക്ഷൻ ചട്ടങ്ങൾ കഴിഞ്ഞാൽ സെനറ്റ് യോഗം ചേരും. പുതിയ അംഗങ്ങൾ പങ്കെടുക്കുന്ന കാര്യം ആ സമയം തീരുമാനിക്കുമെന്നും വി സി പറഞ്ഞു.
 
Kannur University | കണ്ണൂർ സർവകലാശാലയിലെ 117 കോളജുകളിൽ ഈ വർഷം മുതൽ 4 വർഷ ബിരുദ കോഴ്‌സുകൾ; ക്രമീകരണമേർപ്പെടുത്തിയെന്ന് വൈസ് ചാൻസലർ

കോപ്പിയടിച്ചതിന് നടപടി നേരിടുന്ന വിദ്യാർത്ഥിക്ക് ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ചുവെന്ന വാർത്ത ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെ.എസ് യു പ്രവർത്തകർ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ചു നടത്തിയിരുന്നു. കണ്ണൂർ സർവകലാശാലയിലെ 117 കോളേജുകളിൽ ഈ വർഷം മുതൽ നാല് വർഷ ബിരുദ ഓണേഴ്സ് കോഴ്സുകൾ ആരംഭിക്കുമെന്ന് വൈസ് ചാൻസലർ കൂട്ടിച്ചേർത്തു.
Aster mims 04/11/2022


അവസാന സെമസ്റ്റർ റിസേർച്ചിന് ഇന്ത്യയിലെ ഏത് സർവകലാശാലയും വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാമെന്നും അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടന്നും വി സി പറഞ്ഞു. ഓണേഴ്സിന് 176 ക്രെഡിറ്റ് ലഭിക്കുന്നവർക്ക് നെറ്റ് എഴുതി ഗവേഷണത്തിലേക്ക് പോകാം. കൂടാതെ അഞ്ചുവർഷ പി. ജി കോഴ്സുകളും ഈ വർഷം ആരംഭിക്കും. ഫിസിക്കൽ സയൻസ്, ക്ലിനിക്കൽ സൈക്കോളജി. ആന്ത്രപ്പോളജി സയൻസ് തുടങ്ങിയ വിഷയങ്ങളിലാണ് അഞ്ചുവർഷ പി.ജി കോഴ്സുകൾ ആരംഭിക്കുകയെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളായ എൻ സുകന്യ, പ്രമോദ് വെള്ളച്ചാൽ എന്നിവരും പങ്കെടുത്തു.

Keywords: Education, career, Course, Degree, UG Study, Kannur, Kannur University, Students, Collage, Honours, 4 year degree courses from this year in 117 colleges of Kannur University.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia