ഈ യുവാവ് നടന്നുനീങ്ങുന്നത് രക്തം കൊണ്ട് ചരിത്രം തീർക്കാൻ; രണ്ടരവർഷം കൊണ്ട് 50 ലക്ഷം രക്തദാതാക്കളെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമവുമായി 37 കാരന്റെ വേറിട്ട ബോധവത്കരണ യാത്ര

 

കാസർകോട്: (www.kvartha.com 24.01.2022) രണ്ടരവർഷം കൊണ്ട് 50 ലക്ഷം രക്തദാതാക്കളെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമവുമായി ഡെൽഹി സ്വദേശി കിരൺവർമയുടെ ബോധവത്കരണ യാത്ര കാസർകോട്ടുമെത്തി. ഇൻഡ്യയൊട്ടുക്കും രക്തദാനത്തിന്റെ മഹത്വം വിളംബരപ്പെടുത്താനുള്ള 37 കാരന്റെ ശ്രമത്തിന് വലിയ പിന്തുണയാണ് ലഭിച്ചുവരുന്നത്.
                                      
ഈ യുവാവ് നടന്നുനീങ്ങുന്നത് രക്തം കൊണ്ട് ചരിത്രം തീർക്കാൻ; രണ്ടരവർഷം കൊണ്ട് 50 ലക്ഷം രക്തദാതാക്കളെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമവുമായി 37 കാരന്റെ വേറിട്ട ബോധവത്കരണ യാത്ര

ഇൻഡ്യയിൽ രക്തം ലഭിക്കാതെ ആയിരക്കണക്കിന് ആളുകൾ ദിനം പ്രതി മരിക്കുന്നുണ്ടെന്നാണ് കിരൺ പറയുന്നത്. രക്തദാനം മഹത്തായ കാര്യമാണെന്ന പ്രചരിപ്പിക്കുന്ന യുവാവ് ഇതിനകം 45 പേർക്ക് രക്തദാനം നടത്തിയിട്ടുണ്ട്. ഇതിന്റെ പ്രസക്തി രേഖപ്പെടുത്തി കൊണ്ടുള്ള ടീ ഷർടുമായാണ് പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇയാൾ നടന്നെത്തുന്നത്.

ഡെൽഹിയിൽ മരം കോച്ചുന്ന തണുപ്പായതിനാൽ കഴിഞ്ഞ ഡിസംബർ 28 ന് തിരുവനതപുരത്ത് നിന്നാണ് യാത്ര തുടങ്ങിയത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് വഴി തിങ്കളാഴ്ചയാണ് കിരൺ കാസർകോട്ട് എത്തിയത്. വഴിയിലുടനീളം യുവാക്കളോട് നേരിട്ടും സമൂഹ മാധ്യമങ്ങൾ വഴിയും രക്തദാനത്തിന്റെ സന്ദേശം പങ്കുവെക്കുന്നു.

 

വിദ്യാഭ്യാസത്തിൽ ഉന്നതിയിലുള്ള കേരളത്തിലെ ജനങ്ങളുമായി എളുപ്പത്തിൽ ഇടപെടാൻ കഴിയുന്നുവെന്ന് കിരൺ കൂട്ടിച്ചേർത്തു. ആരോഗ്യവിഭാഗം ക്ലാസുകളിലും പങ്കെടുത്തിട്ടുണ്ട്. ചേഞ്ച്‌ വിത് വൺ ഫൗൻഡേഷൻ എന്ന സംഘടനയും സിംപ്ലി ബ്ലെഡ്‌ ഡോട് കോം എന്ന ഓൺലൈനും രക്തദാന പ്രചാരണത്തിന് യുവാവിന് പിന്തുണയുമായുണ്ട്.

അസുഖത്തെ തുടർന്ന് കൂട്ടുകാരിക്ക്‌ രക്തം നൽകിയായിരുന്നു യുവാവിന്റെ രക്തദാനത്തിന്റെ തുടക്കം. രക്തം ലഭിക്കുന്നതിനായി പലരും ചൂഷണം ചെയ്യപ്പെടുന്നതായി തിരിച്ചറിഞ്ഞതോടെ ഈ രംഗത്തെ പ്രവർത്തനം തെരഞ്ഞെടുക്കുകയായിരുന്നു. ചത്തീസ്‌ഗഢിൽ പാവപ്പെട്ട വീട്ടമ്മയ്ക്ക് രക്തം നൽകിയപ്പോൾ ഇടനിലക്കാരൻ അവരിൽ നിന്ന്‌ പണം വാങ്ങി പോയത് ഞെട്ടലോടെയാണ് കണ്ടുനിൽക്കേണ്ടി വന്നതെന്ന് കിരൺ കെവാർത്തയോട് പറഞ്ഞു. ബംഗാളിയയായ ഒരു സ്‌ത്രീ ഭർത്താവിന് രക്തം നല്കാൻ വ്യഭിചാരത്തിനിറങ്ങേണ്ടിവന്ന സങ്കടകരമായ വാർത്തകളും തന്റെ ഈ സന്ദേശത്തിന് പ്രേരണയായുണ്ടെന്ന് കിരൺ കൂട്ടിച്ചേർത്തു.

ഐടിഎസ്‌ എജുകേഷൻ സെലിലെ ജോലി ഉപേക്ഷിച്ചാണ് കിരൺ രക്തദാന പരിപാടികൾക്കായി മുന്നിട്ടിറങ്ങിയത്. നൂറുകണക്കിന് കിലോമീറ്റർ നടന്നിട്ടും ആത്മ ധൈര്യം ചോരാതെ മുന്നേറാൻ കഴിയുന്നത് ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ കൊണ്ട് മാത്രമാണെന്ന് കിരൺ പറഞ്ഞു. എല്ലാവരും ഒരിക്കലെങ്കിലും രക്തം നൽകിയാൽ തന്നെ രക്തം കിട്ടാത്ത അവസ്ഥ പരിഹരിക്കാൻ കഴിയുമെന്ന് യുവാവ് വ്യക്തമാക്കി. കുടുംബത്തിൽ നിന്നും തന്റെ പ്രവർത്തങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കിരൺ പറഞ്ഞു. ഭാര്യ ജയന്തി നോയിഡയിൽ കെമികൽ എൻജിനീയറാണ്‌. നാല്‌ വയസുകാരൻ മകനുണ്ട്‌.


Keywords:  News, Kerala, Kasaragod, Top-Headlines, Video, Blood, Travel, India, Delhi, Social Media, Education, Man, Bangal, Worker, Family, 37-year-old's unique awareness campaign aims to reach 50 lakh blood donors in two and a half years.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia