കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ ടി പി സിയില്‍ 230 ഒഴിവുകള്‍; ഓണ്‍ലൈനായി മാര്‍ച് 10വരെ അപേക്ഷിക്കാം

 




ന്യൂഡെല്‍ഹി: (www.kvartha.com 09.03.2021) കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ ടി പി സിയില്‍ 230 ഒഴിവുകള്‍. ഓണ്‍ലൈനായി മാര്‍ച് 10വരെ അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്.

അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍- 200 ഒഴിവുകള്‍

യോഗ്യത: ഇലക്ട്രികല്‍/ മെകാനികല്‍/ ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റ്റേഷന്‍ എന്നിവയില്‍ 60 ശതമാനം മാര്‍കോടെ എന്‍ജിനീയറിങ് ബിരുദം, തെര്‍മല്‍/ ഗ്യാസ് പവര്‍ പ്ലാന്റില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ ടി പി സിയില്‍ 230 ഒഴിവുകള്‍; ഓണ്‍ലൈനായി മാര്‍ച് 10വരെ അപേക്ഷിക്കാം


അസിസ്റ്റന്‍ഡ് കെമിസ്റ്റ്- 30 ഒഴിവുകള്‍
യോഗ്യത: 60 ശതമാനം മാര്‍കോടെ എം എസ്സി കെമിസ്ട്രി. വാടര്‍ ട്രീറ്റ്‌മെന്റ്റ് പ്ലാന്റ്റിലോ അനാലിസിസിലോ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ഓണ്‍ലൈന്‍ എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ ഫീസ് 300 രൂപ. സംവരണ വിഭാഗക്കാര്‍, സ്ത്രീകള്‍, വിമുക്ത ഭടന്മാര്‍ എന്നിവര്‍ ഫീസ് അടയ്ക്കേണ്ടതില്ല. വിശദവിവരങ്ങള്‍ www.ntpc.co.in എന്ന വെബ്‌സൈറ്റിലുണ്ട്.

Keywords:  News, National, India, New Delhi, Job, Education, 230 vacancies in NTPC, Central Public Sector Undertaking; You can apply online till March 10
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia