ഹയര്‍സെക്കന്‍ഡറിയില്‍ 20% സീറ്റ് വര്‍ധിപ്പിക്കും; അനധികൃതമായി പി ടി എ ഫണ്ട് ശേഖരിച്ചാല്‍ കര്‍ശന നടപടി ഉറപ്പ്

 


തിരുവനന്തപുരം: (www.kvartha.com 18.05.2019) ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലേക്ക് ആദ്യ അലോട്ട്മെന്റ് നടത്തിയ ശേഷം ഇത്തവണ 20% സീറ്റ് വര്‍ധിപ്പിക്കും. എന്നാല്‍ ട്രയല്‍ അലോട്ട്മെന്റിനും ആദ്യഘട്ട അലോട്ട്മെന്റിനും ശേഷമാകും സീറ്റ് വര്‍ധിപ്പിക്കുന്നത്. ട്രയല്‍ അലോട്ട്മെന്റ് മെയ് 20 നും ആദ്യ അലോട്ട്മെന്റ് 24 നുമാണ് വരുന്നത്. നിലവില്‍ 36,1763 പ്ലസ് വണ്‍ സീറ്റുകളാണ് ഉള്ളത്.

അതുകൊണ്ട് തന്നെ പ്രധാന അലോട്ട്മെന്റില്‍ പ്രവേശനം കിട്ടിയില്ലെങ്കില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിനു മുമ്പ് തന്നെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും 20% സീറ്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് സീറ്റ് വര്‍ധനവ് വൈകുന്നത്. എന്നാല്‍ സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം സീറ്റ് വര്‍ധനവ് നടപ്പിലാകും.

ഹയര്‍സെക്കന്‍ഡറിയില്‍ 20% സീറ്റ് വര്‍ധിപ്പിക്കും; അനധികൃതമായി പി ടി എ ഫണ്ട് ശേഖരിച്ചാല്‍ കര്‍ശന നടപടി ഉറപ്പ്

അതിനിടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശനത്തിനു നിയമം ലംഘിച്ച് പിടിഎ ഫണ്ട് ശേഖരിക്കുന്നതായി പരാതി ഉയര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇതനുസരിച്ച് 100 രൂപയില്‍ കൂടുതല്‍ രക്ഷിതാക്കളില്‍ നിന്ന് വാങ്ങാനാകില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 20% higher secondary seats will increase, Thiruvananthapuram, News, Education, Students, Parents, School, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia