സംസ്ഥാനത്ത് ജനുവരി 3ന് അംഗന്‍വാടികള്‍ തുറക്കാനുള്ള തീരുമാനം മാറ്റി; ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്ന് വനിതാ ശിശുവികസ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 30.12.2021) സംസ്ഥാനത്ത് ജനുവരി മൂന്നുമുതല്‍ അംഗന്‍വാടികള്‍ തുറക്കാനുള്ള തീരുമാനം മാറ്റി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അംഗന്‍വാടികളില്‍ കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്ന് വനിതാ ശിശുവികസ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. വീണ്ടും കോവിഡ് ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.  
Aster_MIMS

സംസ്ഥാനത്ത് ജനുവരി 3ന് അംഗന്‍വാടികള്‍ തുറക്കാനുള്ള തീരുമാനം മാറ്റി; ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്ന് വനിതാ ശിശുവികസ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം


കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനുവരി മൂന്ന് മുതല്‍ കുട്ടികളെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനായി 'കുരുന്നുകള്‍ അംഗന്‍വാടികളിലേക്ക്' എന്ന പേരില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വകുപ്പ് പുറത്തിറക്കിയിരുന്നു. രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും പ്രവര്‍ത്തന സമയമെന്നും 1.5 മീറ്റര്‍ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താനെന്നും നിര്‍ദേശമുണ്ടായിരുന്നു.

Keywords:  News, Kerala, State, Thiruvananthapuram, Education, COVID-19, Anganavadi Reopening Postponed
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia