SWISS-TOWER 24/07/2023

New Feature | ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കിടിലന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്; വൈകാതെ തന്നെ പ്ലേ ബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പര്‍ ടൈമറും നിങ്ങള്‍ക്ക് മുന്നില്‍ എത്തും 

 
YouTube's Upcoming Playback Speed and Sleep Timer Features
YouTube's Upcoming Playback Speed and Sleep Timer Features

Photo Credit: YouTube

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സ്ലീപ് ടൈമര്‍ നേരത്തെ പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമായിട്ടായിരുന്നു 
● ഇനി ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും
● നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ് ആകുന്ന ഫീച്ചറാണ് വരാന്‍ പോകുന്നത്

മുംബൈ: (KVARTHA) ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കിടിലന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്. യൂട്യൂബില്‍ പ്ലേ ബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പര്‍ ടൈമര്‍ ഫീച്ചറുമാണ് അവതരിപ്പിക്കുന്നത്.  വൈകാതെ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി ജി എസ് എം അരീന റിപ്പോര്‍ട്ട് ചെയ്യുന്നു.

Aster mims 04/11/2022

നിലവില്‍ 0.25 ആണ് ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ്. ഇത് 0.05 ആക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം സ്പീഡ് 2ഃ ആണ് നിലവിലുള്ളത്. ഇത് ഇനിയും വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്ലീപ് ടൈമര്‍ നേരത്തെ പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമായിട്ടായിരുന്നു. എന്നാല്‍ ഇനി ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ് ആകുന്ന ഫീച്ചറാണ് വരാന്‍ പോകുന്നത്. ഇതിനായി, എപ്പോഴാണ് വീഡിയോ സ്റ്റോപ് ആകേണ്ടത് എന്നനുസരിച്ച് നേരത്തെ തന്നെ നിങ്ങള്‍ക്ക് ടൈമര്‍ സെറ്റ് ചെയ്ത് വെക്കാം. നേരത്തെ പ്രീമിയം സബ്‌സ്‌ക്രൈബര്‍മാരില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ചു വന്നിരുന്നു.

പ്ലേ ബാക്ക് മെനുവിലായിരിക്കും സ്ലീപ്പ് ടൈമര്‍ ഓപ്ഷന്‍ ഉണ്ടാകുക. 10, 15, 20, 45 മിനിറ്റായോ അല്ലെങ്കില്‍ ഒരു മണിക്കൂറായോ സെറ്റ് ചെയ്ത് വെക്കാന്‍ സാധിക്കും. വീഡിയോയുടെ അവസാനത്തില്‍ ടൈമര്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നേരം വീഡിയോ കാണണമെന്നുണ്ടെങ്കില്‍ പോപ്പ് അപ്പിലൂടെ ടൈമര്‍ നീട്ടാന്‍ സാധിക്കും. ഇനി അങ്ങനെ അല്ലെങ്കില്‍ പ്ലേ ബാക്ക് താത്ക്കാലികമായി സ്റ്റോപ് ആകും.

#YouTubeUpdate #PlaybackSpeed #NewFeature #TechNews #YouTubePremium #VideoPlayback

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia