ഇനി പുത്തന്‍ കണ്ടെന്റുകള്‍ ഒറ്റ ക്ലികില്‍; ക്രിയാത്മകവും തത്സമയം ട്രെന്‍ഡ് ചെയ്യുന്നതുമായ വീഡിയോകള്‍ കണ്ടെത്താന്‍ യുട്യൂബിന്റെ 'ന്യൂ റ്റു യു' ഫീചര്‍
Oct 27, 2021, 11:08 IST
തിരുവനന്തപുരം: (www.kvartha.com 27.10.2021) യൂട്യൂബ് വീഡിയോ കാണുന്ന വ്യക്തികള്‍ക്ക് ഇനി പുത്തന്‍ കണ്ടെന്റുകള്‍ ഒറ്റ ക്ലികില്‍ ലഭിക്കും. അതിനായി യൂട്യൂബ് പുതിയ ഫീചറുമായി എത്തിയിരിക്കുകയാണ്. ദിവസത്തിന്റെ പല സമയത്തായി തുറന്ന് നോക്കുമ്പോള്‍ ഒരേ കണ്ടന്റ് തന്നെ ആദ്യം വരുന്നത് ഇഷ്ടക്കേടുണ്ടാക്കുന്നതിനാല്‍ യൂട്യൂബ് പുതുതായി അവതരിപ്പിച്ച 'ന്യൂ റ്റു യു' (New to you) ഫീചര്‍ ഈ പ്രശ്‌നം പരിഹരിക്കും.
പുതിയതും ക്രിയാത്മകവും തത്സമയം ട്രെന്‍ഡ് ചെയ്യുന്ന വീഡിയോകള്‍ കണ്ടെത്താന്‍ ന്യൂ റ്റു യു ഫീചര്‍ ഉപയോക്താക്കളെ സഹായിക്കുന്നു എന്ന് യൂട്യൂബ് പറയുന്നു. ഒരു യൂട്യൂബ് ഉപഭോക്താവ് മുന്‍പ് കണ്ട വീഡിയോകളെ അടിസ്ഥാനമാക്കിയാണ്, യൂട്യൂബ് ന്യൂ റ്റു യു ഫീചര്‍ പുത്തന്‍ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുക.
എങ്ങനെ 'ന്യൂ റ്റു യു' ഫീചര്‍ ഉപയോഗിക്കാം?
അഡ്രസ് ബാറില്‍ തന്നെ 'ന്യൂ റ്റു യു' ഫീചര്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവും. അഥവാ കണ്ടെത്തിയില്ല എങ്കില്‍ ഹോം പേജ് റിഫ്രഷ് ചെയ്താല്‍ മതി. മൊബൈല്‍ ആപിള്‍ മുകളില്‍ നിന്നും താഴേക്ക് സൈ്വപ് ചെയ്യുക. തുടര്‍ന്ന് ഫീഡിലൂടെ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ന്യൂ റ്റു യു ഫീചര്‍ കണ്ടെത്താന്‍ സാധിക്കും.
ന്യൂ ടു യു ഫീചര്‍ ഒരാള്‍ മുന്‍പ് കണ്ട വീഡിയോകളെ അടിസ്ഥാനമാക്കിയാണ് എന്ന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഈ ഫീചര്‍ ഉപയോഗിക്കാന്‍ സൈന്‍ ഇന്‍ ചെയ്യേണ്ടതുണ്ട്.
പ്രതിമാസം 2.3 ബില്യണിലധികം (230 കോടി) ഉപയോക്താക്കള്‍ യൂട്യൂബില്‍ കണ്ടന്റ് സെര്‍ച് ചെയ്യുകയും കാണുകയും ചെയ്യുന്നു. യൂട്യൂബിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്‍ഡ്യ. 225 ദശലക്ഷം (22.5 കോടി) സജീവ ഉപയോക്താക്കളാണ് നിലവില്‍ ഇന്‍ഡ്യയിലുള്ളത്.
മൊബൈല്‍, ഡെസ്‌ക് ടോപ്, ടിവി എന്നിങ്ങനെ ഏത് മാധ്യമത്തിലൂടെയും യൂട്യൂബ് വീഡിയോകള്‍ കണ്ടാലും ന്യൂ റ്റു യു ഫീചര്‍ ഉപയോഗപ്പെടുത്താം.
Keywords: News, Kerala, State, Thiruvananthapuram, Trending, Technology, Business, Finance, YouTube, Video, Social Network, YouTube adds a nifty new feature to make it easier to find fresh contentTap "New to you" in the Topics bar on Home 🏠 to find new creators & fresh content beyond your typical recommendations (Not seeing it? Try refreshing!). Let us know what you think!
— TeamYouTube (@TeamYouTube) October 25, 2021
Info: https://t.co/qjUkLT0ICE pic.twitter.com/vclApRgiX5
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.