വാങ്ങാനെന്ന വ്യാജേന കൈയ്യില്‍ വാങ്ങി; വയോധികയെ കബളിപ്പിച്ച് ഓണം ബംബര്‍ ടികെറ്റുമായി ബൈകില്‍ കടന്നുകളഞ്ഞ് യുവാക്കള്‍

 



ചേര്‍ത്തല: (www.kvartha.com 12.08.2021) ബൈകില്‍ എത്തിയ യുവാക്കള്‍ വയോധികയെ പറ്റിച്ച് ഓണം ബംബര്‍ ടികെറ്റ് അടിച്ചുമാറ്റി മുങ്ങി. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ലോടെറി വില്‍പനക്കാരിയായ വയോധികയെ കബളിപ്പിച്ച് ഓണം ബംബര്‍ ടികെറ്റുമായി യുവാക്കള്‍ ബൈകില്‍ കടന്നുകളയുകയായിരുന്നു.

ചേര്‍ത്തല നഗരസഭ 18-ാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ 78കാരിയായ സരോജിനി അമ്മയെയാണ് യുവാക്കള്‍ പറ്റിച്ചെടുത്ത് ദുരിതത്തിലാക്കിയത്. ചേര്‍ത്തല എക്‌സ്‌റേ കവലക്ക് സമീപത്ത് ഇന്‍ഡ്യന്‍ കോഫി ഹൗസിന് മുന്നില്‍ ലോടെറി വില്‍പനക്കിടെയാണ് തട്ടിപ്പ്.   

വാങ്ങാനെന്ന വ്യാജേന കൈയ്യില്‍ വാങ്ങി; വയോധികയെ കബളിപ്പിച്ച് ഓണം ബംബര്‍ ടികെറ്റുമായി ബൈകില്‍ കടന്നുകളഞ്ഞ് യുവാക്കള്‍


ബൈകിലെത്തിയ രണ്ടുപേര്‍ വയോധികയുടെ കൈവശമുണ്ടായിരുന്ന നാല് ഓണം ബംബര്‍ ടികെറ്റുകള്‍ വാങ്ങാനെന്ന വ്യാജേനയാണ് കൈയ്യില്‍ വാങ്ങിനോക്കിയത്. തുടര്‍ന്ന് രണ്ടെണ്ണം തിരികെ കൊടുത്ത്  ബാക്കിയുള്ളവയുമായി കടന്നുകളയുകയായിരുന്നു. ഒരു ടികെറ്റിന് 300 രൂപ വരുന്ന ബംബര്‍ ടികെറ്റാണ് മോഷണം പോയത്. 

ലോടെറി വല്‍പനയാണ് ഇവരുടെ ഉപജീവനമാര്‍ഗം. 10 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് വയോധിക ലോടെറി വില്‍പന തുടങ്ങിയത്. ലോക്ഡൗണ്‍ കാലത്ത് നിര്‍ത്തി വച്ചിരുന്ന ലോടെറി വില്‍പന അടുത്തിടെയാണ് വീണ്ടും ആരംഭിച്ചത്. ഓണക്കാലത്തേക്ക് കുറച്ച് പണം കരുതാനുള്ള വയോധികയുടെ ശ്രമമാണ് ഇതോടെ യുവാക്കള്‍ ഇല്ലാതാക്കിയത്.

Keywords:  News, Kerala, State, Local News, Alappuzha, ONAM-2021, Onam, Lottery, Business, Finance, Youth snatches Onam bumper lottery tickets from 78 old women in Cherthala Alappuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia