ബാങ്കുകളുടെ എസ്.എം.എസ്. അലര്‍ട്ടിനും ചാര്‍ജ്

 


ADVERTISEMENT

ന്യൂഡല്‍ഹി: ബാങ്കുകളിലെ മൊബൈല്‍ അലര്‍ട്ടിനും ഇനി പണം ഈടാക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള രാജ്യത്തെ മിക്ക ബാങ്കുകളും മൊബൈല്‍ അലര്‍ട്ടിന് പണം ഈടാക്കിത്തുടങ്ങി. ഇതുവരെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന സേവനമാണ് ഇതോടെ ഇല്ലാതാകുന്നത്.

രാജ്യത്തെ അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ എസ്.എം.എസ്. അലര്‍ട്ടിന് പണം ഈടാക്കുന്നുണ്ടെന്ന് ധനമന്ത്രി പി. ചിദംബരം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ബാങ്കുകള്‍ ഏപ്രില്‍ മുതല്‍ തന്നെ എസ്.എം.എസ്. അലര്‍ട്ടിന് ചാര്‍ജ് ഈടാക്കിവരികയാണ്. പ്രതിവര്‍ഷം 60 മുതല്‍ 120 രൂപവരെയാണ് ഈ സേവനത്തിനായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്.
ബാങ്കുകളുടെ എസ്.എം.എസ്. അലര്‍ട്ടിനും ചാര്‍ജ്

എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകള്‍ 60 രൂപ ഈ സേവനത്തിന് ഈടാക്കുമ്പോള്‍ കാനറ ബാങ്ക് 100 രൂപയോളം വാങ്ങുന്നു. ഐ.ഡി.ബി.ഐ, വിജയബാങ്ക് എന്നിവയും എസ്.എം.എസ്. അലര്‍ട്ടിന് പണം ഈടാക്കുന്നുണ്ട്.

Also read:
നിയമം ലംഘിക്കുന്ന വാഹനങ്ങളെ പിടികൂടാന്‍ രഹസ്യ ക്യാമറകള്‍ പണിതുടങ്ങി
Keywords:  New Delhi, SMS, Bank, Business, SMS alerts, Statement, Paid, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia