Coconut Day | ഉൽപാദനം ഗണ്യമായി കുറയുന്നു : നാളികേര ദിനത്തിൽ ആശങ്കയോടെ കർഷകർ
Sep 1, 2022, 18:28 IST
കണ്ണൂര്‍: (www.kvartha.com) ലോകമെങ്ങും നാളികേര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കൊണ്ട് വര്‍ഷം തോറും സെപ്തംബര്‍ രണ്ടിന് ലോകനാളികേര ദിനമാചരിക്കുമ്പോള്‍ കേരളത്തിലും ഇക്കുറി ഗൗരവമേറിയ ചര്‍ചകളാണ് നടക്കുന്നത്.
ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങു കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യന്‍ പസഫിക് കോകനട് കമ്യൂണിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നാളികേരദിനമാചരിച്ചുവരുന്നത്. മറ്റൊരു നാളികേരദിനം കൂടി കടന്നുവരുമ്പോള്‍ കേരളത്തിന് സന്തോഷിക്കാന്‍ അധികം വകയില്ലെന്നാണ് കാര്‍ഷിക വിദഗ്ദര്‍ പറയുന്നത്.
കേരത്തിന്റെ നാടായ കേരളത്തില്‍ തെങ്ങുകൃഷി അതിഭീകരമായി കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നാണ് യാഥാര്‍ഥ്യം. ശാസ്ത്രീയമായ തെങ്ങുകൃഷിയുടെ അഭാവം കേരളത്തിനെ തേങ്ങ ഉല്‍പാദനത്തില്‍ നിന്നും വളരെയേറെ പിന്നോട്ടടിപ്പിച്ചിരിക്കുന്നുവെന്നതാണ് സത്യം. നാളികേര ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് കൊച്ചുകേരളം.
കാര്‍ഷിക തൊഴിലാളികളുടെ കൂലിയാണ് നാളികേര കര്‍ഷകരെ വലയ്ക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഗ്രാമീണ മേഖലയില്‍ പോലും ആയിരം രൂപയാണ് ഒരു തൊഴിലാളിക്ക് ദിവസ വേതനം. തെങ്ങുകയറ്റക്കാരെ കിട്ടാനുള്ള പ്രയാസം, രാസ, ജൈവ വളങ്ങളുടെ വിലക്കയറ്റം, തെങ്ങിനെ ബാധിച്ച മണ്ഡരിയുടെ പ്രത്യാഘാതങ്ങള്‍ എന്നിവയൊക്കെ നാളികേര കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്‍തിരിപ്പിക്കുകയാണ്.
പരമ്പരാഗതമായി വീട്ടുമുറ്റത്തും കിണറിന് അരികിലുമൊക്കെ തേങ്ങുവെച്ചു തേങ്ങ പറിക്കുന്നവരല്ലാതെ ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ തെങ്ങിന്‍ തോട്ടങ്ങളാക്കി മാറ്റി അത്യാധുനിക സമ്പ്രദായത്തില്‍ കൃഷിചെയ്യുന്നവരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുകയാണ്.
< !- START disable copy paste -->

മനുഷ്യരുടെ ആരോഗ്യത്തിന് ഏറ്റവും ഗുണകരമാണ് നാളികേരമെന്ന് ലോകാരോഗ്യസംഘടനയുള്‍പെടെ ചൂണ്ടിക്കാണിച്ചിരിക്കേ കേരളത്തിലെ നാളികേരത്തിന് ഇനിയും ഏറെ പ്രതീക്ഷകളുണ്ട്. സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം എന്ന പഴമൊഴി നാളികേര കര്‍ഷകര്‍ക്ക് ഈ നാളികേരദിനത്തിലും പ്രചോദനമേകുമെന്നാണ് പ്രതീക്ഷ.
Keywords: World Coconut Day: State tries to stop production fall, Kannur, News, Agriculture, Farmers, Business Man, Business, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.