Work from home | 'വര്‍ക് ഫ്രം ഹോം' അവസാനിപ്പിക്കാനൊരുങ്ങി ഐടി ഭീമനായ ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ്; ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 3 തവണ ഓഫീസില്‍ വരാന്‍ നിര്‍ദേശം

 


മുംബൈ: (www.kvartha.com) ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ് (TCS) വര്‍ക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപോര്‍ട്. ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചതായി മണി കണ്‍ട്രോള്‍ റിപോര്‍ട് ചെയ്തു. കോവിഡിനെ തുടര്‍ന്നാണ് ടിസിഎസ് അടക്കമുള്ള കംപനികള്‍ വര്‍ക് ഫ്രം ഹോം ഏര്‍പെടുത്തിയത്.
       
Work from home | 'വര്‍ക് ഫ്രം ഹോം' അവസാനിപ്പിക്കാനൊരുങ്ങി ഐടി ഭീമനായ ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ്; ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 3 തവണ ഓഫീസില്‍ വരാന്‍ നിര്‍ദേശം

ടിസിഎസ്, ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍, തങ്ങളുടെ ഉന്നത ജീവനക്കാര്‍ ഇതിനകം ഓഫീസില്‍ നിന്ന് ജോലി ചെയ്യുന്നുണ്ടെന്നും ഉപഭോക്താക്കളും ടിസിഎസ് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും വ്യക്തമാക്കി. മാനജര്‍മാര്‍ ജോലിസമയ വിവരപ്പട്ടിക തയ്യാറാക്കുമെന്നും ജീവനക്കാര്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ നിന്ന് ജോലി ചെയ്യണമെന്നും സന്ദേശത്തില്‍ പറയുന്നു.

'ജോലിസമയ വിവരപ്പട്ടിക പാലിക്കല്‍ നിര്‍ബന്ധമാണ്, അത് ട്രാക് ചെയ്യപ്പെടും. എന്തെങ്കിലും അനുസരണക്കേട് ഗൗരവമായി കാണുകയും ഭരണപരമായ നടപടികള്‍ എടുക്കുകയും ചെയ്യും', ഇമെയില്‍ വ്യക്തമാക്കുന്നു. ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാന്‍ ഘട്ടം ഘട്ടമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് കംപനിയുടെ '25X25 മോഡലിലേക്ക് മാറാനുള്ള കാഴ്ചപ്പാടിന്' അനുസൃതമാണെന്നും കംപനി വക്താവ് അറിയിച്ചു. ഇത് അനുസരിച്ച്, ജീവനക്കാരില്‍ 25 ശതമാനത്തില്‍ കൂടുതല്‍ ഒരു നിശ്ചിത ഘട്ടത്തില്‍ ഓഫീസില്‍ നിന്ന് ജോലി ചെയ്യേണ്ടതില്ല. 2025ഓടെ ഇത് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You Might Also Like:

Keywords:  Latest-News, National, Top-Headlines, Job, Workers, Business, Mumbai, India, Report, TCS, Work From Home, Work from home ends for TCS employees as IT firm mandates three days in office for all.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia