സൈബര്‍ തട്ടിപ്പിന്റെ പുതിയമുഖം: ക്രിപ്റ്റോകറന്‍സി അകൗണ്ട് ഹാക് ചെയ്ത് 91 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
Mar 18, 2022, 07:35 IST
ഹൈദരാബാദ്: (www.kvartha.com 18.03.2022) ക്രിപ്റ്റോകറന്‍സി അകൗണ്ട് ഹാക് ചെയ്ത് സൈബര്‍ തട്ടിപ്പുകാര്‍ 91 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഒരു യുവതിയാണ് പരാതി നല്‍കിയത്. ഡിജിറ്റല്‍ വ്യാപാരത്തില്‍ ഏര്‍പെട്ടിരുന്ന യുവതി ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ 'ബിനാന്‍സ്' എന്ന പേരില്‍ അകൗണ്ട് തുറന്നിരുന്നു. നിക്ഷേപം നടത്തി 91 ലക്ഷം രൂപയ്ക്ക് തുല്യമായ ക്രിപ്റ്റോകറന്‍സിയും വാങ്ങി.
കുറച്ച് ദിവസം മുമ്പ്, ആരോ തന്റെ അകൗണ്ട് ഹാക് ചെയ്ത് 91 ലക്ഷം രൂപയ്ക്ക് തുല്യമായ ക്രിപ്റ്റോകറന്‍സി ട്രാന്‍സ്ഫര്‍ ചെയ്തതായി യുവതി ആരോപിച്ചു. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടന്നുവരികയാണെന്ന് ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവരുടെ അകൗണ്ട് ബാലന്‍സ് സംബന്ധിച്ച് പരിചയമുള്ള ആരോ ഹാകിംഗിന് പിന്നിലുണ്ടാകാമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.