Gold Price | സ്വര്‍ണവില എങ്ങോട്ട്, കുതിപ്പിലേക്കോ?

 


\അഡ്വ.എസ് അബ്ദുല്‍ നാസര്‍

(www.kvartha.com) കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇടിഞ്ഞിരുന്ന സ്വര്‍ണവില ബുധനാഴ്ച കൂടിയ കാഴ്ചയാണ് കണ്ടത്. ബുധനാഴ്ച സ്വര്‍ണ വില ഗ്രാമിന് 55 രൂപയും, പവന് 440 രൂപയും വര്‍ധിച്ച് ഗ്രാമിന് 4735 രൂപയും പവന് 37,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Price | സ്വര്‍ണവില എങ്ങോട്ട്, കുതിപ്പിലേക്കോ?

അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 1708 ഡോളറും രൂപയുടെ വിനിമയ നിരക്ക് 81.51 ലുമാണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 53 ലക്ഷം രൂപയിലേക്കും അടുത്തു.

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലവും, യുഎസ് പണപ്പെരുപ്പ കണക്കുകള്‍ സംബന്ധിച്ച വ്യാഴാഴ്ചത്തെ പ്രഖ്യാപനവും, യുഎസ് ഗവണ്‍മെന്റിന്റെ ഗ്രിഡ് ലോകിനെക്കുറിച്ചുള്ള ഭയവും, ചൈനയുടെ കോവിഡ് പ്രശ്നങ്ങളുമെല്ലാം സ്വര്‍ണ വിലയെ ഒരു പരിധിവരെ ഉയരത്തിലേക്ക് നയിച്ചു.

ഡോളറിന് 1705 മുകളില്‍ വില നിലനില്‍ക്കുന്നിടത്തോളം സ്വര്‍ണ വില മുകളിലേക്കെന്ന സൂചനയാണ് നല്‍കുന്നത്. വില 1705 ഡോളറില്‍ നിന്നും 1700 ഡോളറിലേക്ക് താഴ്ന്നാല്‍ 1680 ഡോളറിലേക്ക് പോയേക്കാം. 1715 ഡോളറിന് മുകളിലേക്കായാല്‍ ഒക്ടോബറിലെ ഉയര്‍ന്ന 1730 ഡോളറും, സെപ്റ്റംബറിലെ ഉയര്‍ന്ന 1735 ഡോളറും കടന്നാല്‍ 1765 ഡോളര്‍ വരെ പോയേക്കാം.

ചൊവ്വാഴ്ച യു എസ് വിപണിയില്‍ സ്വര്‍ണം 100 ദിവസത്തെ ശരാശരി വിലയായ 1716.96 ഡോളര്‍ മറികടന്നിരുന്നു. ബുധനാഴ്ച 1708 - 1710 ഡോളറിലാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്. ബോന്‍ഡിനും ഡോളറിനും കനത്ത വില്‍പനയാണ് സാക്ഷ്യം വഹിച്ചത്.

ഡോളര്‍ സൂചിക 109.20 ലെവലിലേക്ക് താഴ്‌ന്നെങ്കിലും ബുധനാഴ്ച രാവിലെ നേരിയ തോതിലെങ്കിലും വീണ്ടെടുത്തിട്ടുണ്ട്. ഇപ്പോള്‍ വ്യാപാരം 109.70 ലവലിലാണ് നടക്കുന്നത്.

ഏതായാലും വിലയില്‍ വലിയ കുതിച്ചുചാട്ടത്തിന് ഉടന്‍ സാധ്യതയില്ലെന്നും, ചാഞ്ചാട്ടം തുടരുമെന്നും തന്നെയാണ് വിപണി വിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്. കോവിഡ് കാലത്തെ മാന്ദ്യത്തിനുശേഷം കേരളത്തിലെ സ്വര്‍ണ വിപണി ഓണം, ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം സജീവമാണ്.

Keywords: Where is the price of gold, to jump?, Gold Price, News, Business, Business Man, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia