പുതിയ ഫീചറുമായി വാട്‌സ്ആപ്; 'ആര്‍കൈവ്' ചെയ്ത ചാറ്റുകള്‍ക്ക് ഇനി നോടിഫികേഷന്‍ കാണില്ല

 


ന്യൂഡെല്‍ഹി: (www.kvartha.com 28.07.2021) ആര്‍കൈവിഡ് (Archived) ചാറ്റുകളില്‍ പുതിയ ഫീചറുമായി വാട്‌സ്ആപ്. ഇനിമുതല്‍ ആവശ്യമില്ലാത്ത ചാറ്റുകള്‍ ആര്‍കൈവ്ഡ് ഫോള്‍ഡറില്‍ മാത്രമായി ചുരുങ്ങും. ഇത്തരം ചാറ്റുകളില്‍ സന്ദേശങ്ങള്‍ വരുമ്പോള്‍ ഇനിമുതല്‍ ചാറ്റ് ലിസ്റ്റിന്റെ മുകളിലായി നോടിഫികേഷന്‍ പ്രത്യക്ഷപ്പെടില്ലെന്ന് വാട്‌സ്ആപ് അറിയിച്ചു. 

ഇതോടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇന്‍ബോക്‌സില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. ആവശ്യമില്ലാത്ത ചാറ്റുകളെല്ലാം ഒരും ഫോള്‍ഡറിലേക്ക് ചുരുക്കാനും പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കുന്നതാണ്. പുതിയ അപ്‌ഡേറ്റില്‍ ആര്‍കൈവ് ചെയ്ത ചാറ്റുകളില്‍ സന്ദേശങ്ങള്‍ വന്നാല്‍ ചാറ്റ് ലിസ്റ്റിന് പകരം ആര്‍കൈവ് ഫോള്‍ഡറില്‍ തന്നെ തുടരുന്നതായിരിക്കും. എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീചര്‍ ആവശ്യമില്ല എങ്കില്‍ സെറ്റിങ്‌സില്‍ (Settings) മാറ്റം വരുത്താവുന്നതാണെന്നും വാട്‌സ്ആപ് അറിയിച്ചു.

പുതിയ ഫീചറുമായി വാട്‌സ്ആപ്; 'ആര്‍കൈവ്' ചെയ്ത ചാറ്റുകള്‍ക്ക് ഇനി നോടിഫികേഷന്‍ കാണില്ല


അഥവാ അത് വീണ്ടും കാണിച്ചുതുടങ്ങണമെങ്കില്‍ ആര്‍കൈവ് ചെയ്തത് ഒഴിവാക്കണം. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഒരുപോലെ ഈ സേവനം ലഭ്യമാണെന്ന് വാട്‌സ്ആപ് വാര്‍ത്താ കുറിപ്പ് പറയുന്നു. ഉപയോക്താക്കള്‍ക്ക് സ്വന്തം ഇന്‍ബോക്‌സില്‍ കൂടുതല്‍ നിയന്ത്രണം നല്‍കാനായാണ് ഇത് നടപ്പാക്കുന്നതെന്ന് വാട്‌സ്ആപ് അറിയിപ്പ് വ്യക്തമാക്കുന്നു.   

നേരത്തെ ചാറ്റുകള്‍ ആര്‍കൈവ് ചെയ്താല്‍ പുതിയ സന്ദേശങ്ങള്‍ വരുന്നതോടെ ആ ചാറ്റുകള്‍ വീണ്ടും സജീവമാകുമായിരുന്നു. ചൊവ്വാഴ്ച നിലവില്‍വന്ന പുതിയ മാറ്റത്തോടെ അത് ഇല്ലാതാകും. ആര്‍കൈവ് ചെയ്യുന്ന ചാറ്റുകള്‍ പിന്നീട് അണ്‍ആര്‍കൈവ് ചെയ്യുംവരെ അതേ അവസ്ഥയില്‍ തുടരും.

Keywords:  News, National, India, New Delhi, Social Media, Whatsapp, Technology, Business, Finance, Trending, WhatsApp users will not get notification from archived chats even when they receive a new message 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia