ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ക്കുള്ള പ്രതികരണങ്ങളറിയിക്കാന്‍ യൂസര്‍മാരെ അനുവദിക്കുന്ന ഫീചര്‍; വാട്‌സ് ആപിലും വരുന്നു 'മെസേജ് റിയാക്ഷന്‍'
Aug 25, 2021, 16:09 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.08.2021) വാട്‌സ് ആപിലും വരുന്നു 'മെസേജ് റിയാക്ഷന്‍' ഫീചര്‍. ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ക്കുള്ള പ്രതികരണങ്ങളറിയിക്കാന്‍ യൂസര്‍മാരെ അനുവദിക്കുന്ന ഈ ഫീചര്‍ നേരത്തെ ഫേസ്ബുക് മെസെന്‍ജെറിലും ഐ-മെസേജിലും ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം ഡി എമുകളിലും ഉണ്ടായിരുന്നതാണ്.
ഫീചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് വാട്‌സ് ആപ് ബീറ്റ ഇന്‍ഫോ (WABetaInfo) സ്ഥിരീകരിക്കുന്നത്. മെസേജ് റിയാക്ഷനുമായി ബന്ധപ്പെട്ട ഒരു സന്ദേശമടങ്ങിയ സ്‌ക്രീന്‍ഷോടും പുറത്തുവിട്ടിട്ടുണ്ട്. 'നിങ്ങള്‍ക്ക് ഒരു റിയാക്ഷന്‍ ലഭിച്ചു. അത് കാണാന്‍ നിങ്ങളുടെ വാട്‌സ് ആപ് പതിപ്പ് അപ്ഡേറ്റ് ചെയ്യുക' എന്നാണ് സ്‌ക്രീന്‍ഷോടിലെ സന്ദേശത്തില്‍ പറയുന്നത്. പുതിയ ഫീചര്‍ വരുന്നെന്ന സൂചനയാണ് ഇത് നല്‍കുന്നത്. നിലവില്‍ ബീറ്റാ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫീചര്‍ വരും ആഴ്ചകളില്‍ തന്നെ ലഭിച്ചേക്കും.
സ്‌നേഹം പ്രകടമാക്കാന്‍ ഉപയോഗിക്കുന്ന ഹാര്‍ട് ഇമോജി, ദേഷ്യം പ്രകടിപ്പിക്കാനുള്ള ആന്‍ഗ്രി ഇമോജി, ചിരി, സങ്കടം, ലൈക്, തുടങ്ങിയ ഇമോജികളാണ് മെസേജ് റിയാക്ഷനുകളില്‍ പൊതുവേ ലഭ്യമാകുന്നത്. എന്നാല്‍, വാട്‌സ് ആപിലേക്ക് അവയെത്തുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല.
ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ക്കുള്ള (ടെക്സ്റ്റ്, ചിത്രങ്ങള്‍, വിഡിയോകള്‍) പ്രതികരണങ്ങളറിയിക്കാന്‍ യൂസര്‍മാരെ അനുവദിക്കുന്ന സവിശേഷതയാണ് 'മെസേജ് റിയാക്ഷന്‍'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.