WhatsApp Scam| എങ്ങനെയാണ് വാട്‌സ്ആപ് ക്യു ആര്‍ കോഡ് സ്‌കാം നടക്കുന്നത്? പണം നഷ്ടപ്പെടുമോ? എന്തെല്ലാം ശ്രദ്ധിക്കണം? അറിയാം
Apr 22, 2022, 18:10 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഏറെ ജനപ്രിയമായ ഒരു മൊബൈല്‍ ആപായതിനാല്‍ വാട്‌സ്ആപ് സേവനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി റിപോര്‍ട്. വാട്‌സ്ആപ് ക്യു ആര്‍ കോഡ് ഉപയോഗിച്ചാണ് പ്രധാനമായും തട്ടിപ്പുകള്‍ നടക്കുന്നത്. ഇത്തരം തട്ടിപ്പുകളെയാണ് വാട്‌സ്ആപ് ക്യു ആര്‍ കോഡ് സ്‌കാം (WhatsApp QR Code Scam) എന്ന് വിളിക്കുന്നത്. എന്നാല്‍ ഇതിനെതിരെ അല്പം ജാഗ്രത പുലര്‍ത്തിയാല്‍ അകൗണ്ട് കാലിയാകാതെ നോക്കാം.
ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോളോ പണമിടപാടുകള്‍ നടത്തുമ്പോളോ നിങ്ങളുടെ ബാങ്ക് അകൗണ്ട് സംബന്ധിച്ച വിവരങ്ങളോ ക്യു ആര്‍ കോഡോ നല്‍കാന്‍ ചിലര്‍ ആവശ്യപ്പെട്ടേക്കാം. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പണം നല്‍കേണ്ടി വന്നാലാണ് സാധാരണയായി ക്യുആര്‍ കോഡ് വേണ്ടിവരിക. പണം ഇങ്ങോട്ട് സ്വീകരിക്കുന്നതിന് നിങ്ങള്‍ക്ക് മറ്റൊരാളുടെ ക്യുആര്‍ കോഡ് ആവശ്യമില്ല. അതായത്, പണം സ്വീകരിക്കാനല്ല, പണമടയ്ക്കാന്‍ മാത്രമാണ് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതെന്ന് അറിഞ്ഞിരിക്കണം.
എന്നാല്‍ തട്ടിപ്പുകാര്‍ വാട്സ്ആപ് വഴി അവരുടെ ക്യുആര്‍ കോഡുകള്‍ പങ്കിടുകയും തുടര്‍ന്ന് പണം അയയ്ക്കാന്‍ ഇരകളെ കുടുക്കുകയും ചെയ്യുന്നു. നഗരങ്ങളിലുടനീളം ഇത്തരം കേസുകളില്‍ പെട്ടെന്നുള്ള വര്‍ധനയുണ്ടായിട്ടുണ്ട്. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിന് പരസ്യങ്ങള്‍ പോസ്റ്റ് ചെയ്തവരെയാണ് തട്ടിപ്പുകാര്‍ സമീപിക്കുന്നതെന്ന് മിക്ക കേസുകളിലും പൊലീസ് പറയുന്നത്. അവരുടെ ക്യു ആര്‍ കോഡ് നിങ്ങളുമായി പങ്കിടുന്നത് വഴി പണം സ്വീകരിക്കുന്നതിനുപകരം, തട്ടിപ്പുകാരന് നിങ്ങളില്‍ നിന്ന് പണം മോഷ്ടിക്കാന്‍ കഴിയും.
ഓരോ അകൗണ്ടിനും പ്രത്യേകം ക്യുആര്‍ കോഡുകള്‍ ഉണ്ടാകും. ഏതെങ്കിലും അജ്ഞാത ഉറവിടമോ ആളുകളോ നിങ്ങളുമായി അവരുടെ ക്യുആര്‍ കോഡ് പങ്കിടുന്നുണ്ടെങ്കില്‍, പണം അയയ്ക്കുന്നതിന് മുമ്പ് നിങ്ങള്‍ അത് നന്നായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പണം അയക്കുന്നതിന് മുന്‍പ് തുക കൃത്യമാണെന്നും ഉറപ്പ് വരുത്തുക മാത്രമേ മാര്‍ഗമുള്ളൂ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.