New Feature | ഇനി മുതല്‍ കമ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വീഡിയോകളും ചിത്രങ്ങളും അംഗങ്ങള്‍ക്ക് കാണാന്‍ കഴിയും; പുത്തന്‍ ഫീചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
*സെര്‍ച് പ്രക്രിയയെ കൂടുതല്‍ എളുപ്പമാക്കും
* ഷെയര്‍ ചെയ്യപ്പെട്ട ഉള്ളടക്കം മെമ്പര്‍മാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും
*അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും വേഗത്തില്‍ കണ്ടെത്താനും അവ നീക്കം ചെയ്യാനും സാധിക്കും
മുംബൈ: (KVARTHA) കമ്യൂണിറ്റി ഗ്രൂപുകള്‍ക്കായി പുത്തന്‍ ഫീചര്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പില്‍ വാട്‌സ് ആപ്. വാബീറ്റ ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. കമ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വീഡിയോകളും ചിത്രങ്ങളും അംഗങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന ഫീചറാണ് അവതരിപ്പിക്കുന്നത്. സെര്‍ച് പ്രക്രിയയെ ഇത് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും.

ഗ്രൂപ് ചാറ്റുകളില്‍ ആക്ടീവല്ലാത്ത അംഗങ്ങള്‍ക്ക് ഷെയര്‍ ചെയ്യപ്പെടുന്ന ദൃശ്യങ്ങളും വീഡിയോകളും കണ്ടെത്താന്‍ പുതിയ ഫീചര്‍ സഹായിക്കും. മാത്രമല്ല, പുതിയ ഫീചര്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്യപ്പെട്ട ഉള്ളടക്കം കമ്യൂണിറ്റി ഗ്രൂപിലെ മെമ്പര്‍മാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനുമാകും. കമ്യൂണിറ്റി ഗ്രൂപുകളില്‍ പങ്കുവെക്കുന്ന അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും വേഗത്തില്‍ കണ്ടെത്താനും അവ നീക്കം ചെയ്യാനും പുതിയ ഫീചര്‍ സഹായിക്കും.
അതേസമയം, പ്രൊഫൈല്‍ പിക്ചര്‍ സ്‌ക്രീന്‍ഷോട് എടുക്കുന്നത് തടയുന്ന ഫീചറും ഉടന്‍ തന്നെ വാട് സാപ് അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. ഐ ഒ എസിലാണ് ഫീചര്‍ ആദ്യഘട്ടത്തില്‍ വരിക.