SWISS-TOWER 24/07/2023

ഉപഭോക്താക്കളെ സമ്മര്‍ദത്തിലാക്കി പുതിയ നയം അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നു; വാട്സ് ആപിന്റെ സ്വകാര്യതാ നയത്തിനെതിരെ കേന്ദ്ര സര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 03.06.2021) വാട്സ് ആപിന്റെ സ്വകാര്യതാ നയത്തിനെതിരെ കേന്ദ്ര സര്‍കാര്‍ ഡെല്‍ഹി ഹൈകോടതിയില്‍. വാട്സ് ആപ് ഉപഭോക്താക്കളെ സമ്മര്‍ദത്തിലാക്കി പുതിയ നയം അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര സര്‍കാര്‍ കുറ്റപ്പെടുത്തി. 

വാട്സ് ആപിന്റേത് ട്രിക് കണ്‍സെന്റാണെന്ന് ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍കാര്‍ ആരോപിച്ചു. കൗശലത്തിലൂടെ സമ്മതം വാങ്ങിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നോടിഫികേഷനുകള്‍ ഉപയോക്താക്കള്‍ക്ക് വാട്സ് ആപ് അയക്കുന്നത് തടയണമെന്നും സര്‍കാര്‍ ആവശ്യപ്പെട്ടു.
Aster mims 04/11/2022

ഉപഭോക്താക്കളെ സമ്മര്‍ദത്തിലാക്കി പുതിയ നയം അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നു; വാട്സ് ആപിന്റെ സ്വകാര്യതാ നയത്തിനെതിരെ കേന്ദ്ര സര്‍കാര്‍

സ്വമേധയായുള്ള അനുമതിയില്ലാതെ ഡാറ്റ പങ്കുവെയ്ക്കുന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഡെല്‍ഹി ഹൈകോടതിയെ കേന്ദ്ര സര്‍കാര്‍ അറിയിച്ചു. പുതിയ സ്വകാര്യതാനയം അംഗീകരിക്കാന്‍ ഉപയോക്താക്കളുടെ മേല്‍ വാട്സ് ആപ് സമ്മര്‍ദം ചെലുത്തുന്നത് തടയണമെന്ന് കേന്ദ്ര സര്‍കാര്‍ ഡെല്‍ഹി ഹൈക്കേടതിയെ അറിയിച്ചു. 

രാജ്യത്ത് പുതിയ സ്വകാര്യതാ നിയമം നിലവില്‍ വരുന്നതിന് മുമ്പ് വാട്സ് ആപിന്റെ സ്വകാര്യതാ നയം അംഗീകരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കോമ്പറ്റീഷന്‍ നിയമത്തിന്റെ നാലാം വകുപ്പ് വാട്സ് ആപ് ലംഘിച്ചുവെന്ന് കോമ്പറ്റീഷന്‍ കമിഷന്‍ കണ്ടെത്തിയതായും കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കി. പുതിയ നയത്തിന്റെ പേരില്‍ ചൂഷണമാണ് വാട്സ് ആപ് നടത്തുന്നതെന്ന് കമിഷന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താവിന്റെ സ്വമേധയായുള്ള അനുമതിയില്ലാതെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെയ്ക്കുന്ന നടപടിയുടെ പ്രത്യാഘാതം അന്വേഷണ വിധേയമാക്കേണ്ടതാണെന്നും കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കി. പുതിയ നയം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍കാര്‍ ആവശ്യപ്പെടണമെന്ന പൊതുതാല്പര്യ ഹര്‍ജിയാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.

Keywords:  WhatsApp indulging in anti-user practices, obtaining 'trick consent': Centre tells Delhi High Court, New Delhi, News, High Court, Allegation, Technology, Business, Whatsapp, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia