India's 1st 5G Call | 'ആത്മനിര്‍ഭര്‍ 5-ജി': തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്‌വര്‍കില്‍ നിന്ന് ആദ്യ വീഡിയോ കോള്‍ നടത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

 



ന്യൂഡെല്‍ഹി: (www.kvartha.com) 5ജി നെറ്റ്‌വര്‍കില്‍ ഫോണ്‍ കോള്‍ ചെയ്ത് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി കുമാര്‍ വൈഷ്‌ണോ. മദ്രാസ് ഐഐടിയില്‍ തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്‌വര്‍കില്‍ നിന്നാണ് മന്ത്രി ആദ്യ വീഡിയോകോള്‍ നടത്തിയത്. തദ്ദേശീയമായി സേവനങ്ങളും ഉത്പന്നങ്ങളും നിര്‍മ്മിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണിതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.  

ഫോണ്‍ വിളിക്കുന്നതിന്റെ വീഡിയോ മന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്‍ഡ്യയില്‍ തന്നെ രൂപം നല്‍കി വികസിപ്പിച്ചതാണ് ഈ നെറ്റ്‌വര്‍ക് എന്ന് മന്ത്രി വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. 'ആത്മനിര്‍ഭര്‍ 5-ജി' എന്നാണ് വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.

India's 1st 5G Call | 'ആത്മനിര്‍ഭര്‍ 5-ജി': തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്‌വര്‍കില്‍ നിന്ന് ആദ്യ വീഡിയോ കോള്‍ നടത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്


ഐഐടി മദ്രാസിന്റെ നേതൃത്വത്തിലുള്ള എട്ട് ഇൻസ്റ്റിറ്റ്യൂടുകള്‍ ചേര്‍ന്നാണ് 5ജി ടെസ്റ്റ് ബെഡ് വികസിപ്പിച്ചിരിക്കുന്നത്. ഐഐടി ഡെല്‍ഹി, ഐഐടി ഹൈദരാബാദ്, ഐഐടി ബോംബെ, ഐഐടി കാണ്‍പൂര്‍, ഐഐഎസ്സി ബെംഗ്‌ളൂറു, സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോനിക്‌സ് എന്‍ജിനീയറിംഗ് ആന്‍ഡ് റിസര്‍ച്, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ വയര്‍ലെസ് ടെക്‌നോളജി എന്നിവയാണ് പദ്ധതിയില്‍ പങ്കെടുത്ത മറ്റ് സ്ഥാപനങ്ങള്‍.

ഈ വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ രാജ്യത്ത് 5ജി സേവനങ്ങളുടെ വാണിജ്യപരമായ റോള്‍ ഔട് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ടെലികോം കമ്പനികള്‍ക്ക് 5ജി സേവനങ്ങളുടെ ട്രയല്‍ നടത്താന്‍ മാത്രമേ അനുമതിയുള്ളൂ.

Keywords:  News,National,India,New Delhi,Minister,Technology,Top-Headlines, Business,Finance,Video,Social-Media, Watch video: Ashwini Vaishnaw makes India's 1st 5G call from trial network at IIT Madras
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia