Money Transfer | സര്‍കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അകൗണ്ടുകളിലെ പണം ട്രഷറിയിലേക്ക് മാറ്റാന്‍ നിര്‍ദേശം; പാലിക്കാത്ത ഉദ്യോഗസ്ഥരില്‍നിന്ന് പലിശയടക്കം ഈടാക്കുമെന്ന് മുന്നറിയിപ്പ്
Feb 23, 2023, 08:26 IST
തിരുവനന്തപുരം: (www.kvartha.com) ബാങ്കുകളിലെ തുക ട്രഷറിയിലേക്ക് മാറ്റാന്‍ നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ സര്‍കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അകൗണ്ടുകളിലെ പണം മാര്‍ച് 20നുള്ളില്‍ ട്രഷറിയിലേക്ക് മാറ്റണമെന്നാണ് ധനവകുപ്പിന്റെ കര്‍ശന നിര്‍ദേശം.
വിവിധതരത്തിലുള്ള ചിലവുകള്‍ക്കായും മുന്‍കൂറായും സര്‍കാര്‍ വകുപ്പുകള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ ട്രഷറിയില്‍നിന്ന് പിന്‍വലിച്ച് ബാങ്കില്‍ സൂക്ഷിക്കുന്ന പണമാണ് തിരിച്ചടയ്‌ക്കേണ്ടത്. പണം പിന്‍വലിച്ച ട്രഷറി അകൗണ്ടിലേക്ക് തന്നെ തിരികെ പണം തിരിച്ചടയ്ക്കണം.
ഈ വര്‍ഷം കഴിഞ്ഞില്ലെങ്കില്‍ അടുത്ത വര്‍ഷം ചിലവിടാമെന്ന് കരുതിയാണ് വകുപ്പുകളും സ്ഥാപനങ്ങളും പണം ബാങ്ക് അകൗണ്ടില്‍ സൂക്ഷിക്കുന്നത്. എന്നാല്‍, ഇതു കേരള ഫിനാന്‍ഷ്യല്‍ കോഡിന് വിരുദ്ധമാണെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി. പാലിക്കാത്ത ഉദ്യോഗസ്ഥരില്‍നിന്ന് പലിശയടക്കം ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.
സര്‍കാരില്‍നിന്ന് സ്വീകരിക്കുന്ന പണം അതേ സാമ്പത്തികവര്‍ഷം ചിലവിടണം. ഇല്ലെങ്കില്‍ തിരികെ നല്‍കി ക്രമപ്പെടുത്തണമെന്ന് ധനവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക വര്‍ഷം തീരാന്‍ ഒരു മാസം മാത്രം ശേഷിക്കെ പദ്ധതിച്ചെലവുകള്‍ക്ക് പണമില്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് സര്‍കാര്‍. ഇതിനിടെയാണ് പുതിയ നീക്കം.
Keywords: News,Kerala,State,Government,Business,Finance,Bank,Top-Headlines,Latest-News,Trending, Warning to transfer money of government departments from banks to treasury
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.