എയര്‍ടെലിന് പിന്നാലെ വോഡാഫോണ്‍ ഐഡിയയും ടെലികോം താരിഫ് ഉയര്‍ത്തി
Nov 23, 2021, 15:51 IST
മുംബൈ: (www.kvartha.com 23.11.2021) എയര്‍ടെലിന് പിന്നാലെ വോഡാഫോണ്‍ ഐഡിയയും ടെലികോം താരിഫ് ഉയര്‍ത്തി. ഇതുമൂലം പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 20-25ശതമാനം അധിക ബാധ്യതയാകും ഉണ്ടാകുക. ടോപ് അപ് പ്ലാനുകളില്‍ 19-21ശതമാനമാണ് വര്‍ധന. പുതുക്കിയ നിരക്കുകള്‍ നവംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ പറഞ്ഞു.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ നിരക്ക് വര്‍ധിപ്പിക്കുന്നതായി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. വിവിധ പ്ലാനുകളില്‍ 20 മുതല്‍ 25ശതമാനം വരെയാണ് വര്‍ധന. 2019 നുശേഷം ഇതാദ്യമായാണ് രാജ്യത്ത് മൊബൈല്‍ സേവനദാതാക്കള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്.
Keywords: Vodafone Idea to hike tariff by 20-25% from November 25, Mumbai, News, Business, Airtel, Idea, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.