Telecom Deal | നോക്കിയ, എറിക് സണ്‍, സാംസങ് എന്നിവരുമായി 30,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് വൊഡാഫോണ്‍ ഐഡിയ
● ലക്ഷ്യം രാജ്യത്തുടനീളമുള്ള 4G കവറേജ് വിപുലീകരിക്കാനും 5G സേവനം ആരംഭിക്കാനും
● പുതിയ ഉപകരണങ്ങള്‍ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുകയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും
ന്യൂഡെല്‍ഹി: (KVARTHA) നോക്കിയ, എറിക് സണ്‍, സാംസങ് എന്നിവരുമായി 30,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് വൊഡാഫോണ്‍ ഐഡിയ. 4G, 5G നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിനാണ് ഈ കമ്പനികളുമായി മൂന്ന് വര്‍ഷത്തേക്ക് 3,600 കോടി ഡോളര്‍ (ഏകദേശം 26,640 കോടി രൂപ) വിലമൂല്യമുള്ള കരാറിലെത്തിയതെന്ന് വൊഡാഫോണ്‍ ഐഡിയ അറിയിച്ചു. 6.6 ബില്യണ്‍ ഡോളര്‍ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്.
ഈ കരാര്‍ വൊഡാഫോണ്‍ ഐഡിയയുടെ 55,000 കോടി രൂപയുടെ മൂന്ന് വര്‍ഷത്തെ മൂലധന ചെലവ് പദ്ധതിയുടെ ആദ്യപടി ആണ്. രാജ്യത്തുടനീളമുള്ള 4G കവറേജ് വിപുലീകരിക്കാനും 5G സേവനം ആരംഭിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
പുതിയ ഉപകരണങ്ങള്‍ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുകയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈ പുതിയ ദീര്‍ഘകാല കരാറുകളുടെ അടിസ്ഥാനത്തിലുള്ള വിതരണങ്ങള്‍ അടുത്ത പാദത്തില്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.
മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം നല്‍കുന്നതിനായി ഏറ്റവും പുതിയ അത്യാധുനിക ഉപകരണങ്ങള്‍ വേഗത്തില്‍ പ്രയോജനപ്പെടുത്താന്‍ ഈ കരാറുകള്‍ കമ്പനിയെ സഹായിക്കും. പുതിയ ഉപകരണങ്ങള്‍ പ്രവര്‍ത്തനശേഷിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും കാരണമാകുമെന്നും കമ്പനി അറിയിച്ചു.
മികച്ച ഉപഭോക്തൃ അനുഭവം നല്‍കുന്നതിനായി വളര്‍ന്നുവരുന്ന നെറ്റ് വര്‍ക്ക് സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്താന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വോഡഫോണ്‍ ഐഡിയയുടെ സിഇഒ അക്ഷയ മൂന്ദ്ര പറഞ്ഞു. നോക്കിയയും എറിക്‌സണും തുടക്കം മുതല്‍ ഞങ്ങളുടെ പങ്കാളികളാണ്, പുതിയ കരാര്‍ മറ്റൊരു നാഴികക്കല്ലാണ്. തുടര്‍ച്ചയായ പങ്കാളിത്തത്തില്‍ ഞങ്ങള്‍ 5G യുഗത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
#VodafoneIdea #Nokia #Ericsson #Samsung #5G #4G #Telecom #India