Vivo moves to HC | ഇഡി ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ വിവോ ഡെല്‍ഹി ഹൈകോടതിയെ സമീപിച്ചു; ആയിരക്കണക്കിന് ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന് വാദം
Jul 8, 2022, 15:45 IST
ന്യൂഡെല്‍ഹി: (www.kvartha.com) കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ വിവോ മൊബൈല്‍ ഇന്‍ഡ്യ ഡെല്‍ഹി ഹൈകോടതിയെ സമീപിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കാമെന്ന് കോടതി സമ്മതിച്ചു. ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുടെ ഇന്‍ഡ്യന്‍ കംപനിയാണ് വിവോ ഇന്‍ഡ്യ.
ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര വിഷയം ഉന്നയിച്ചത്. 'കംപനിക്ക് 9,000 ജീവനക്കാരുണ്ട്, ബാധ്യതയുണ്ട്,' ലുത്രയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു. അകൗണ്ടുകള്‍ മരവിപ്പിക്കുന്നത് രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്ന് മാത്രമല്ല, ലോകമെമ്പാടുമുള്ളവരെ പ്രതികൂലമായി ബാധിക്കുമെന്നും വിവോ ഇന്‍ഡ്യ വാദിച്ചു.
'ഹരജിക്കാരുടെ ബാങ്ക് അകൗണ്ടുകളിലെ തുകകള്‍ മരവിപ്പിച്ചിരിക്കുകയാണെങ്കില്‍, വിവിധ നിയമങ്ങള്‍ പ്രകാരം തങ്ങള്‍ക്ക് കുടിശിക നല്‍കാന്‍ കഴിയില്ല, ഇത് ഹര്‍ജിക്കാരനെ കൂടുതല്‍ നിയമലംഘനത്തിലേക്ക് നയിക്കും. ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകില്ല', വിവോ കോടതിയെ അറിയിച്ചു.
കംപനിയുടെ ലാഭത്തിന്റെ പകുതിയോളം - 62,476 കോടി രൂപ - രാജ്യത്തിന് പുറത്തേക്കും പ്രാഥമികമായി ചൈനയിലേക്കും അയച്ചതായി വ്യാഴാഴ്ച ഇഡി വ്യക്തമാക്കിയിരുന്നു . രാജ്യത്ത് നികുതി അടയ്ക്കുന്നത് ഒഴിവാക്കാന്‍, ഇന്‍ഡ്യന്‍ ഇന്‍കോര്‍പറേറ്റഡ് കംപനികളിലെ വന്‍ നഷ്ടം വെളിപ്പെടുത്തുന്നതിനാണ് ഈ പണം അയച്ചതെന്നും ഇഡി പറഞ്ഞു. 23 അനുബന്ധ കംപനികളുടെ പേരുകളാണ് ഇഡി നല്‍കിയത്.
വിവോ ഇന്‍ഡ്യയുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ വ്യാജ തിരിച്ചറിയല്‍ രേഖകളും വ്യാജ വിലാസങ്ങളും ഉണ്ടാക്കിയെന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഈ ആഴ്ച 48 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. അതിന് ശേഷമാണ് അകൗണ്ടുകള്‍ മരവിപ്പിച്ചത്. വിവോയും ഇസഡ്ടിഇ കോര്‍പറേഷനും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന കേസില്‍ മെയ് മാസത്തില്‍ അന്വേഷണം നേരിട്ടിരുന്നു. ഇന്‍ഡ്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള കംപനികളുടെ ബിസിനസുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍കാര്‍ പരിശോധന ശക്തമാക്കുകയാണ്.
അന്വേഷണവുമായി സഹകരിക്കുമെന്നും ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കുമെന്നും ഈ ആഴ്ച ആദ്യം വിവോ ഇന്‍ഡ്യ അറിയിച്ചിരുന്നു. 'ഉത്തരവാദിത്തമുള്ള കംപനി എന്ന നിലയില്‍, നിയമങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' വക്താവ് പറഞ്ഞു. ചൈനീസ് കംപനികളുടെ പ്രാദേശിക യൂണിറ്റുകളെക്കുറിച്ചുള്ള പതിവ് അന്വേഷണങ്ങള്‍ ഇന്‍ഡ്യയിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് തടസമാവുന്നുവെന്ന് കഴിഞ്ഞ മാസം ചൈന ആരോപിച്ചിരുന്നു. നിയമപ്രകാരം ഇന്‍ഡ്യ അന്വേഷണം നടത്തുമെന്നും ചൈനീസ് സ്ഥാപനങ്ങള്‍ക്ക് ന്യായമായതും വിവേചനരഹിതവുമായ ബിസിനസ് അന്തരീക്ഷം ഒരുക്കുമെന്നും പ്രതീക്ഷിക്കുന്നതായി ചൈന ഈ ആഴ്ച വ്യക്തമാക്കിയിരുന്നു.

Keywords: Latest-News, National, Top-Headlines, High-Court, Court, Bank, Banking, Business, Country, Vivo India, Vivo India moves Delhi HC over bank accounts frozen by ED.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.