Vishu Bumper | വിഷു ബംപര്‍ ലോടറി: ഒന്നാംസമ്മാനമായ 10 കോടി ലഭിച്ചത് കന്യാകുമാരി സ്വദേശിയായ ഡോക്ടര്‍ക്കും ബന്ധുവിനും
May 30, 2022, 19:56 IST
തിരുവനന്തപുരം: (www.kvartha.com) വിഷു ബംപര്‍ ലോടറിയുടെ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്തി. കന്യാകുമാരി സ്വദേശിയായ ഡോ. എം പ്രദീപ് കുമാറും ബന്ധു എന്‍ രമേശുമാണ് ആ ഭാഗ്യശാലികള്‍. ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും ടികറ്റ് വാങ്ങിയത്. 10 കോടി രൂപയാണ് വിഷു ബംപറിന്റെ സമ്മാനത്തുക.
തിരുവനന്തപുരത്താണ് ടികറ്റ് വിറ്റത്. HB 727990 എന്ന ടികറ്റിനാണ് ഒന്നാം സമ്മാനം. മേയ് 22 നായിരുന്നു നറുക്കെടുപ്പ്. തിരുവനന്തപുരത്തു നിന്നും വിറ്റ ടികറ്റിനാണ് സമ്മാനമെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും വിജയിയെ കണ്ടെത്താന്‍ കഴിയാത്തത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. പഴവങ്ങാടിയിലെ ചൈതന്യ ലകി സെന്ററില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടികറ്റ് വിറ്റത്. ഇവിടെനിന്നും ടികറ്റ് വാങ്ങി വില്പന നടത്തിയത് രംഗന് എന്ന ചില്ലറ വില്പനക്കാരനാണ്.
ടികറ്റുമായി ഇരുവരും ലോടറി ഡയറക്ട്രേറ്റില്‍ എത്തിയെന്നും നോടറിയുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമുള്ളതിനാല്‍ ടികറ്റ് സ്വീകരിച്ചിട്ടില്ലെന്നും ലോടറി ഡയറക്ട്രേറ്റ് അധികൃതര്‍ പറഞ്ഞു. നാട്ടിലെ ഉത്സവത്തിന്റെ തിരക്കായതിനാലാണ് ലോടറി ടികറ്റ് ഹാജരാക്കാന്‍ താമസിച്ചതെന്നാണ് ഇരുവരും അധികൃതരോട് പറഞ്ഞത്. ലോടറി ടികറ്റ് 90 ദിവസത്തിനുള്ളില്‍ ഹാജരാക്കിയാല്‍ മതിയാകും.
കേരളത്തിനു പുറത്തുള്ളവര്‍ ലോടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോള്‍ ലോടറി ടികറ്റിനും തിരിച്ചറിയല്‍ രേഖകള്‍ക്കുമൊപ്പം നോടറിയുടെ ഒപ്പും, പേരും, ഉദ്യോഗപ്പേരും, നോടറി സ്റ്റാംപും, നോടറി സീലും സമര്‍പിക്കണം. നേരിട്ടോ പോസ്റ്റല്‍ മാര്‍ഗമോ ആണെങ്കില്‍ മുകളിലെ തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം കേരളത്തില്‍ വരാനുള്ള സാഹചര്യവും വിശദീകരിച്ചുള്ള കത്തോ, കേരള സര്‍കാര്‍ നല്കിയ തിരിച്ചറിയല്‍ രേഖയോ ഹാജരാക്കണം.
Keywords: Vishu bumper: Kanyakumari natives hit jackpot worth Rs 10 crore, Thiruvananthapuram, News, Lottery, Business, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.