സംസ്ഥാനത്ത് പച്ചക്കറി റെക്കോര്‍ഡ് വിലയില്‍; മൊത്ത വിപണിയില്‍ പലതിനും കൂടിയത് ഇരട്ടിയോളം വില

 


തിരുവനന്തപുരം: (www.kvartha.com 12.12.2021) സംസ്ഥാനത്ത് പച്ചക്കറി റെകോര്‍ഡ് വിലയില്‍. മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വിലയാണ് കൂടിയത്. മുരിങ്ങയ്ക്കായ്ക്ക് മൊത്ത വിപണയില്‍ കിലോയ്ക്ക് 310 രൂപയാണ് വില. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപണിയില്‍ പച്ചക്കറി ക്ഷാമം രൂക്ഷമാണ്. വില കുറയ്ക്കാനുള്ള സര്‍കാര്‍ ഇടപെടലും ഫലം കണ്ടില്ല.

സംസ്ഥാനത്ത് പച്ചക്കറി റെക്കോര്‍ഡ് വിലയില്‍; മൊത്ത വിപണിയില്‍ പലതിനും കൂടിയത് ഇരട്ടിയോളം വില

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയും വെള്ളപൊക്കവുമാണ് പച്ചക്കറി ക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലമായി ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. വില്‍പനക്കാരാണ് വിലക്കയറ്റത്തിന് കാരണമെന്നും പൂഴ്ത്തിവെപ്പിലൂടെ ക്ഷാമം സൃഷ്ടിക്കുകയാണെന്നുമുള്ള ആരോപണം കച്ചവടക്കാര്‍ തള്ളി. ദിവസേന വിറ്റുപോവേണ്ട പച്ചക്കറി പൂഴ്ത്തിവെച്ചാല്‍ എന്താണ് ലാഭമെന്ന് വില്‍പനക്കാര്‍ ചോദിക്കുന്നു.

തക്കാളിക്ക് വില നൂറു രൂപയായിട്ടുണ്ട്. മൊത്തവിപണിയില്‍ പല പച്ചക്കറി ഇനങ്ങള്‍ക്കും ഇരട്ടിയോളം വില വര്‍ധിച്ചിട്ടുണ്ട്. പച്ചക്കറിയെടുക്കുന്ന തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും മാര്‍കെറ്റില്‍ തന്നെ വില ഉയരുകയാണ്.

Keywords:  Vegetables at record prices in the state; Many have doubled in price in the wholesale market, Thiruvananthapuram, News, Business, Increased, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia