Vande Bharat Express | വന്ദേഭാരത് ട്രെയിനിന്റെ ദക്ഷിണേന്‍ഡ്യയിലെ ആദ്യ സര്‍വീസ് നവംബര്‍ 10ന് ചെന്നൈയില്‍ നിന്ന്
Oct 14, 2022, 16:03 IST
ചെന്നൈ: (www.kvartha.com) വന്ദേഭാരത് ട്രെയിനിന്റെ ദക്ഷിണേന്‍ഡ്യയിലെ ആദ്യ സര്‍വീസ് നവംബര്‍ 10ന് ചെന്നൈയില്‍നിന്ന് ആരംഭിക്കുന്നു. ചെന്നൈ - ബെംഗ്ലൂര്‍- മൈസൂര്‍ റൂടിലാണ് അഞ്ചാമത്തെ വന്ദേഭാരത് സര്‍വീസ്. 483 കിലോമീറ്ററാണ് ദൂരം. വന്ദേ ഭാരത് 2.0 ശ്രേണിയിലെ ട്രെയിനുകളില്‍ മുന്‍ ട്രെയിനുകളില്‍ ഇല്ലാതിരുന്ന 'കവച്' എന്ന പേരില്‍ ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം (TCAS) ഘടിപ്പിച്ചിട്ടുണ്ട്.
പ്രത്യേകതകള്‍:
കോചുകളില്‍ മൂന്നുമണിക്കൂര്‍ ബാറ്ററി ബാകപ് ഉള്ള ഡിസാസ്റ്റര്‍ ലൈറ്റുകള്‍. ട്രെയിനിന്റെ പുറംഭാഗത്ത് എട്ട് പ്ലാറ്റ്‌ഫോം സൈഡ് ക്യാമറകള്‍. കോചുകളില്‍ ഓടമാറ്റിക് വോയ്സ് റെകോര്‍ഡിങ് സഹിതം പാസന്‍ജര്‍-ഗാര്‍ഡ് ആശയവിനിമയ സൗകര്യം. ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രേറ്റഡ് കോച് ഫാക്ടറിയിലാണു വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണം.
Keywords: Vande Bharat Express To Make South Debut On Nov 10, Train To Run Between Chennai-Bengaluru And Mysuru, Chennai, News, Business, Technology, Train, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.