എവിടെ വാക്‌സിനേഷന്‍ സെര്‍ടിഫികെറ്റ് എന്ന് ചോദിച്ചാല്‍ ഇനി ധൈര്യമായി നെഞ്ചും വിരിച്ച് നില്‍ക്കാം; ടി ഷര്‍ടില്‍ എല്ലാം റെഡി

 


മലപ്പുറം: (www.kvartha.com 11.08.2021) എവിടെ വാക്‌സിനേഷന്‍ സെര്‍ടിഫികെറ്റ് എന്ന് ചോദിച്ചാല്‍ ഇനി ധൈര്യമായി നെഞ്ചും വിരിച്ച് നില്‍ക്കാം. പഴ്‌സോ ഫോണോ ഒന്നും എടുക്കേണ്ട. ടി ഷര്‍ടില്‍ എല്ലാം റെഡി, ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മലപ്പുറം ഇംപീരിയല്‍ പ്രസ് ആണ്.

വാക്‌സിനേഷന്‍ സെര്‍ടിഫികെറ്റ് ഇനി കുപ്പായത്തില്‍ കുത്തി നടക്കണം എന്ന് പറഞ്ഞാല്‍ അതും സാധിക്കും. വാക്‌സിനേഷന്‍ സെര്‍ടിഫികെറ്റ് മുഴുവനായും ടി ഷര്‍ടില്‍ പ്രിന്റ് ചെയ്തു കൊടുക്കുന്നതിന് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നതെന്ന് പ്രസ് ഉടമ ഇര്‍ഷാദ് പറയുന്നു.

എവിടെ വാക്‌സിനേഷന്‍ സെര്‍ടിഫികെറ്റ് എന്ന് ചോദിച്ചാല്‍ ഇനി ധൈര്യമായി നെഞ്ചും വിരിച്ച് നില്‍ക്കാം; ടി ഷര്‍ടില്‍ എല്ലാം റെഡി

വാക്‌സിനേഷന്‍ സെര്‍ടിഫികേറ്റ് ഇവര്‍ക്ക് അയച്ച് കൊടുത്താല്‍ മതി. അത് സ്‌കാന്‍ ചെയ്താണ് ടി ഷര്‍ടില്‍ പതിപ്പിക്കുന്നത്. 'വെള്ള നിറത്തില്‍ ഉള്ള ടി ഷര്‍ടില്‍ ആണ് സെര്‍ടിഫികെറ്റ് പ്രിന്റ് ചെയ്ത് കൊടുക്കുന്നത്. പി ഡി എഫ് രൂപത്തില്‍ സെര്‍ടിഫികെറ്റ് അയച്ചു കൊടുത്താല്‍ അത് പ്രത്യേക ഫിലിമില്‍ ആക്കി എടുത്ത് ടി ഷര്‍ടില്‍ പ്രിന്റ് ചെയ്യുകയാണ്. അതിന്റെ മുഴുവന്‍ കാര്യങ്ങളും പറഞ്ഞാല്‍ ട്രേഡ് സീക്രട് പോകില്ലേ ' എന്ന് പ്രസ് ഉടമ ഇര്‍ഷാദ് ചിരിച്ചുകൊണ്ട് പറഞ്ഞു.

250 രൂപയാണ് ആകെ ചെലവ്. അലക്കിയാലും ഉണക്കിയാലും പ്രിന്റ് പോകില്ല എന്ന് ഇവര്‍ ഉറപ്പ് പറയുന്നു. സാധാരണ ടീ ഷര്‍ടിലെ പ്രിന്റ് പോലെ തന്നെ ആണിത്. അത്ര പെട്ടെന്ന് ഒന്നും പോകില്ല. പരമാവധി 15 മിനുട്ട് മതി . മെഷീന്‍ ചൂടായാല്‍ 20 സെക്കന്‍ഡ് കൊണ്ട് പ്രിന്റ് ചെയ്യാം. അതിന് മുമ്പുള്ള പണികള്‍ക്ക് ആണ് സമയം വേണ്ടത്. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ഇത് ആവശ്യപ്പെട്ട് വരുന്നത് കൊണ്ട് കുറേക്കൂടി സമയം എടുക്കും. മറ്റിടങ്ങളില്‍ നിന്ന് വരുന്ന ഓര്‍ഡറുകള്‍ കൊറിയര്‍ വഴി അയച്ചു കൊടുക്കാനാണ് പദ്ധതി' എന്നും ഇര്‍ഷാദ് പറഞ്ഞു.

മുന്‍പ് തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ടി ചിഹ്നങ്ങളും നേതാക്കളുടെ ചിത്രങ്ങളും ഒക്കെ ടി ഷര്‍ടില്‍ പ്രിന്റ് ചെയ്ത് കൊടുത്ത അനുഭവത്തില്‍ ആണ് ഇത്തരം ഒരു പരീക്ഷണം നടത്താന്‍ ശ്രമിച്ചത്. ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വിളിക്കുന്നുണ്ട്. ഇത് നിയമ പ്രശ്‌നം ഉണ്ടാക്കുമോ എന്ന് സംശയിക്കുന്നവരും കുറവല്ല. അവര്‍ക്കുള്ള മറുപടി ഇങ്ങനെ- ' ഇത് വാക്‌സിനേഷന് ഒരു പ്രചരണം കൂടി ആണല്ലോ. സെര്‍ടിഫികെറ്റിന് പുറമെ ടി ഷര്‍ടില്‍ വാക്‌സിനേറ്റഡ് എന്ന് എഴുതി ചുവന്ന ടിക് അടയാളപ്പെടുത്തി നല്‍കുന്നുണ്ട്.. ഒരു തരത്തിലും നിയമ പ്രശ്‌നങ്ങള്‍ ഇല്ല..'

ഇതിന് പുറമെ വാക്‌സിനേഷന്‍ സെര്‍ടിഫികെറ്റ് കാര്‍ഡ് രൂപത്തില്‍ ആക്കി കൊടുക്കുന്നുമുണ്ട് ഇവിടെ. പേഴ്‌സില്‍ വക്കാന്‍ പറ്റുന്നത്ര വലിപ്പത്തില്‍ എ ടി എം കാര്‍ഡ് രൂപത്തില്‍ ആണ് ഇത് രൂപമാറ്റം നല്‍കി കൊടുക്കുന്നത്. മലപ്പുറം ആലത്തൂര്‍ പടി, മലപ്പുറം കോട്ടപ്പടി എന്നിവിടങ്ങളില്‍ ആണ് ടി ഷര്‍ട് പ്രിന്റിങ് നടത്തുന്നത്. മഞ്ചേരിയില്‍ ഉടന്‍ തുടങ്ങും എന്നും ഇര്‍ഷാദ് പറഞ്ഞു.

Keywords:  Vaccination certificate printed in T-shirt is the latest trend in Malappuram, Malappuram, News, Business, Business Man, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia