Tata cars | ഓട്ടോ എക്സ്പോയില്‍ പുത്തന്‍ ഇലക്ട്രിക് കാറുകള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്; പ്രത്യേകതകള്‍ അറിയാം
Jan 8, 2023, 14:50 IST
ന്യൂഡല്‍ഹി: (www.kvartha.com) വാഹന പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഓട്ടോ എക്സ്പോ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം.
അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ ഷോയില്‍ ഭാവിയിലെ ഇവി ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ടാറ്റ പദ്ധതിയിടുന്നു. അവിനിയ ഇവി, കര്‍വ് ഇവി കണ്‍സപ്റ്റ് എസ്യുവികള്‍ ടാറ്റ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഈ രണ്ട് മോഡലുകളും കമ്പനി അവതരിപ്പിച്ചത്. ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയുള്ള ടാറ്റയുടെ വരാനിരിക്കുന്ന കാറുകളുടെ ലിസ്റ്റ് കാണാം.
ടാറ്റ പഞ്ച് ഇവി (Tata Punch EV)
വരാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോഴ്സ് പഞ്ച് ഇവി പ്രദര്‍ശിപ്പിച്ചേക്കാം. 25 kWh ബാറ്ററി പാക്ക് ഇതില്‍ കാണാം, ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 250 മുതല്‍ 300 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് നല്‍കാനാകും. ടാറ്റ പഞ്ച് ഇവിയുടെ വില ഏകദേശം 10 ലക്ഷം രൂപയാണ്. മിനി എസ് യു വി വിഭാഗത്തില്‍പ്പെടുന്ന പഞ്ച് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ടാറ്റ ഹാരിയര്‍ സഫാരി ഫെയ്സ്ലിഫ്റ്റ് (Tata Harrier, Safari facelift)
മുഖം മിനുക്കിയ ടാറ്റ ഹാരിയറിനെ മോട്ടോര്‍ ഷോയില്‍ കാണാനാവും. മിഡ്-സൈസ് എസ്യുവിക്ക് ചെറിയ സൗന്ദര്യവര്‍ധക മാറ്റങ്ങളും വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് (ADAS - അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) പോലുള്ള നിരവധി സവിശേഷതകളും ഉണ്ട്. 6-സ്പീഡ് MT/AT-യുമായി ഘടിപ്പിച്ച 2.0-ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി ഇത് തുടരും. അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നീ പ്രത്യേകതകളും പുതിയ ഹാരിയറിന് ഉണ്ടാകും.
ടാറ്റ കര്‍വ് ഇവി കണ്‍സെപ്റ്റ് (Tata Curvv EV concept)
ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ വര്‍ഷം കര്‍വ് കണ്‍സെപ്റ്റ് അനാവരണം ചെയ്യുകയും എക്സ്പോയില്‍ പൊതുരംഗത്ത് അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. Gen 2 പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഒരു മിഡ്-സൈസ് കണ്‍സെപ്റ്റ് എസ്യുവിയാണ് ടാറ്റ കര്‍വ് ഇവി. കൂടാതെ ഐസിഇയും ഇലക്ട്രിഫൈഡ് വേരിയന്റുകളുമായി 2024 ല്‍ വില്‍പ്പനയ്ക്കെത്തും. ഇതിന്റെ സ്പെസിഫിക്കേഷനുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒരു ചാര്‍ജിന് 400-500 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാറ്റ അവിനിയ ഇവി കണ്‍സെപ്റ്റ് (Tata Avinya EV concept)
2023 ഓട്ടോ എക്സ്പോയില്‍ ടാറ്റ അവിനിയ ഇവി അനാച്ഛാദനം ചെയ്തേക്കും. Gen 3 Pure EV ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് നിര്‍മാണം. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്ററില്‍ കൂടുതല്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കാന്‍ ഇതിന് കഴിയും. ഇതോടൊപ്പം അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഇതിലുണ്ടാകും. മുന്‍വശത്ത് വിശാലമായ എല്‍ഇഡി ഡിആര്‍എല്‍ സജ്ജീകരണത്തോടുകൂടിയ ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ പ്രത്യേകതകളും ഈ കാറിലുണ്ടാകും.

Keywords: Auto-Expo, Vehicles, Auto & Vehicles, Ratan Tata, Business, Car, Electronics Products, New Delhi, Upcoming Tata cars at Auto Expo 2023: Punch EV to Safari facelift.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.