ഇന്‍ഡ്യയിലെ ആദ്യത്തെ വെള്ളത്തിനടിയിലൂടെയുള്ള മെട്രോ ടണല്‍ കൊല്‍കതയില്‍ 2023 ഓടെ പ്രവര്‍ത്തനക്ഷമമാകും

 


കൊല്‍കത: (www.kvartha.com 07.04.2022) ഹൂഗ്ലി നദിക്ക് കീഴില്‍ ഹൗറയ്ക്കും കൊല്‍കതയ്ക്കും ഇടയില്‍ മെട്രോ കണക്റ്റിവിറ്റി സ്ഥാപിക്കുന്നതിനായി പണികഴിപ്പിക്കുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ  വെള്ളത്തിനടിയിലൂടെയുള്ള ടണലിന്റെ (Underwater )നിര്‍മാണം പുരോഗമിക്കുന്നു. 2023-ഓടെ ഇത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും.

16.6 കിലോമീറ്റര്‍ നീളമുള്ള കിഴക്ക്-പടിഞ്ഞാറ് ഭാഗത്ത് 520 മീറ്ററും നദീതടത്തിനടിയിലാണ്. നദീതടത്തില്‍ നിന്ന് 33 മീറ്റര്‍ താഴെയാണ് ടണല്‍ കോറിഡോര്‍ നിര്‍മിച്ചിരിക്കുന്നത്, ഇത് കൊല്‍കതയെ ഹൗറയുമായി ബന്ധിപ്പിക്കും.

ഇന്‍ഡ്യയിലെ ആദ്യത്തെ വെള്ളത്തിനടിയിലൂടെയുള്ള മെട്രോ ടണല്‍ കൊല്‍കതയില്‍ 2023 ഓടെ പ്രവര്‍ത്തനക്ഷമമാകും

കൊല്‍കത മെട്രോ റെയില്‍ കോര്‍പറേഷനാണ് കൊല്‍കത ഈസ്റ്റ്-വെസ്റ്റ് മെട്രോ ലൈന്‍ നിര്‍മിക്കുന്നത്. ഇത് ഹൂഗ്ലി നദിയുടെ അടിയിലൂടെ പോകുന്ന ടണലാണ്.

പദ്ധതിയില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും സുരക്ഷാ നടപടികളെക്കുറിച്ചും സൈറ്റ് സൂപര്‍വൈസര്‍ മിഥുന്‍ ഘോഷ് സംസാരിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാരെ ഒഴിപ്പിക്കാന്‍ തുരങ്കങ്ങളില്‍ നടപ്പാതകള്‍ ഉണ്ടാകുമെന്ന് മിഥുന്‍ ഘോഷിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു.

വാടര്‍ ടണല്‍ ഏരിയയ്ക്കുള്ളില്‍ സാങ്കേതിക തകരാര്‍ ഉണ്ടായാല്‍ പ്രത്യേക പാസേജ് വഴി യാത്രക്കാരെ പുറത്തെത്തിക്കാന്‍ കഴിയുന്ന തരത്തില്‍ സുപ്രധാന പാസേജ് ജോലികളും നടത്തിയിട്ടുണ്ടെന്ന് മിഥുന്‍ പറഞ്ഞു.

ഈസ്റ്റ്-വെസ്റ്റ് ഹൗറ മെട്രോ സ്റ്റേഷന്റെ 80 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ടെന്നും 2023 മുതല്‍ സമ്പൂര്‍ണ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഹൂഗ്ലി നദിക്ക് കീഴില്‍ 33 മീറ്റര്‍ താഴ്ചയിലാണ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. 80 ശതമാനം ജോലികള്‍ പൂര്‍ത്തിയായി, 20 ശതമാനം പൂര്‍ത്തിയാകാനുണ്ട്. 2023-ഓടെ ഇത് പ്രവര്‍ത്തനം തുടങ്ങും,' ഘോഷ് കൂട്ടിച്ചേര്‍ത്തു.

Keywords: Underwater metro tunnel in Kolkata - India's first - to be ready in 2023, Kolkata, News, Business, Technology, Inauguration, Passengers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia