Investment | കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി യുഎഇ; ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണ മേഖലകൾക്ക് ഊന്നൽ; മന്തിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷകളേറെ 

 
Kerala Industry Minister P Rajeev meeting with UAE Minister regarding investment opportunities.

Image Credit: Screenshot from a Facebook video by P Rajeev

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകും.
● ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ സഹകരണത്തിന് വഴിയൊരുക്കും.
● ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ യുഎഇയുടെ പ്രത്യേക സംഘം പങ്കെടുക്കും

ഖാസിം ഉടുമ്പുന്തല
 

അബൂദബി: (KVARTHA) ലോജിസ്റ്റിക്സ്, ഭക്ഷ്യ, സംസ്കരണം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപത്തിന് യുഎഇ തയ്യാറാണെന്ന ഇന്‍വെസ്റ്റ്മെന്‍റ് മന്ത്രി മുഹമ്മദ് ഹസന്‍ അല്‍ സുവൈദിയുടെ പ്രഖ്യാപനം കേരളത്തിന് പ്രതീക്ഷയേകുന്നു. കേരള സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്) ത്തിൽ പങ്കെടുക്കുന്നതിന് യുഎഇ പ്രത്യേക സംഘത്തെ അയക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യുഎഇ സ്വീകരിച്ചു. 

Aster mims 04/11/2022

മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി, വ്യവസായ മന്ത്രി പി രാജീവുമായി  അബുദബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പ്ചെയർമാൻ എം എ യൂസഫലിയും വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നിക്ഷേപക സംഗത്തിൻ്റെ ഭാഗമായുള്ള ഇൻവെസ്റ്റർ മീറ്റിനും റോഡ് ഷോയ്ക്കും ദുബൈയിൽ തുടക്കമായി. 

ഐ കെ ജി എസിൽ പങ്കെടുക്കുന്ന പ്രത്യേക സംഘം ഇക്കാര്യങ്ങൾ വിലയിരുത്തും. അബുദബി ചേംബർ ഓഫ് കോമേഴ്സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവിനെ അറിയിച്ചു. രണ്ടു ദിവസത്തെ ദുബൈഇൻവെസ്റ്റർ മീറ്റിലും റോഡ് ഷോയിലുമായി പ്രധാന വ്യവസായികൾ, വാണിജ്യ സംഘടനകൾ എന്നിവരുമായി കൂടിക്കാഴ്ചയും ചർച്ചകളും നടക്കുകയുണ്ടായി.

ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടുള്ള യുഎഇയുടെ ഈ നീക്കം, കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ, ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ സഹകരണത്തിനും ഇത് വഴിയൊരുക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു.

 

#UAEInvestment #KeralaEconomy #InvestKerala #Logistics #FoodProcessing #BusinessNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia