Gold Market | ട്രംപിന്റെ 'തീരുവ' കേരളത്തിലെ സ്വർണ വിപണിയിലും കൊടുങ്കാറ്റ് വിതച്ചു; പൊന്നിന്റെ വില ഇടിഞ്ഞു, പവന് 66280 രൂപയിലെത്തി


● ഗ്രാമിന് 25 രൂപ കുറഞ്ഞ് 8285 രൂപയാണ് വില
● ഒരു പവന്റെ വില 200 രൂപ കുറഞ്ഞ് 66280 രൂപയായി.
● സാധാരണ വെള്ളിക്ക് ഗ്രാമിന് 102 രൂപ
കൊച്ചി: (KVARTHA) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുവ നയങ്ങൾ കേരളത്തിലെ സ്വർണ വിപണിയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് 68,000 രൂപ വരെ എത്തിനിന്ന സ്വർണവില കൂപ്പുകുത്തി. സംസ്ഥാനത്ത് തിങ്കളാഴ്ച (ഏപ്രിൽ 7) 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8285 രൂപയാണ് വില. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞ് 66280 രൂപയായി.
സ്വർണവ്യാപാരി സംഘടനകൾക്കിടയിൽ അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വർണത്തിന് സംസ്ഥാനത്തുടനീളം ഒരേ വിലയാണ് ഈടാക്കുന്നത്. ട്രംപിന്റെ ഇറക്കുമതി തീരുവകളും ഇതിന് മറുപടിയായി ചൈനയും കാനഡയും സ്വീകരിച്ച നടപടികളുമാണ് സ്വർണ വിപണിയിലെ ഈ പ്രതിസന്ധിക്ക് കാരണം എന്ന് വിലയിരുത്തപ്പെടുന്നു. ട്രംപിന്റെ നടപടിയിൽ ഓഹരി വിപണിയിലുണ്ടായ വിലയിടിവാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ കാര്യമായ കുറവുണ്ടാക്കിയത്.
എന്നാൽ, 18 കാരറ്റ് സ്വർണത്തിന്റെ വില നിർണയത്തിൽ സ്വർണ വ്യാപാരി സംഘടനകൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. കെ സുരേന്ദ്രൻ പ്രസിഡന്റും അഡ്വ. എസ് അബ്ദുൾ നാസർ സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 6795 രൂപയും ഒരു പവന് 54360 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
മറ്റൊരു സംഘടനയായ ഡോ. ബി ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6830 രൂപയാണ് വില നിർണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 54640 രൂപയാണ്. സാധാരണ വെള്ളിക്ക് ഗ്രാമിന് 102 രൂപ എന്ന നിരക്കിലാണ് ഇരു സംഘടനകളും വ്യാപാരം നടത്തുന്നത്.
ഈ വാർത്ത പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
US President Donald Trump's new tariff policies are causing significant fluctuations in Kerala's gold market. Gold prices have plummeted, with 22-carat gold falling to ₹66,280 per sovereign. Trade organizations have differing opinions on 18-carat gold prices.
#GoldPriceKerala, #TrumpTariff, #KeralaGoldMarket, #GoldRate, #BusinessNews, #MarketTrends