ലിംഗസമത്വവുമായി ഡെല്‍ഹി മെട്രോ; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും പ്രത്യേക ശുചിമുറി

 



ന്യൂഡെല്‍ഹി: (www.kvartha.com 29.08.2021) ചരിത്ര തീരുമാനവുമായി ഡെല്‍ഹി മെട്രോ. ഇനിമുതല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഡെല്‍ഹി മെട്രോയുടെ
പ്രത്യേക ശുചിമുറി. മെട്രോ സ്റ്റേഷനുകളിലാണ് പ്രത്യേക ശുചിമുറി സംവിധാനം ഒരുക്കിയിരിക്കുന്നത്. ലിംഗസമത്വം ഉറപ്പുവരുത്താനാണ് ഡെല്‍ഹി മെട്രോയുടെ ഈ നടപടിയെന്ന് ഡെല്‍ഹി മെട്രോ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ലിംഗസമത്വവുമായി ഡെല്‍ഹി മെട്രോ; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും പ്രത്യേക ശുചിമുറി


ഈ സംവിധാനത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നതിനായി ഇന്‍ഗ്ലീഷിലും ഹിന്ദിയിലും സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ ഉള്ള ശുചിമുറികള്‍ അവരവരുടെ ജെന്‍ഡര്‍ അനുസരിച്ച് ട്രന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഉപയോഗിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഡെല്‍ഹി മെട്രോ അധികൃതര്‍ വ്യക്തമാക്കി. 

മറ്റു യാത്രക്കാര്‍ക്ക് ഏര്‍പെടുത്തിയിട്ടുള്ള ശുചിമുറികള്‍ക്ക് പുറമെ വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 347 ശുചിമുറികളാണ് ട്രന്‍സ്‌ജെന്‍ഡര്‍ വിഭഗത്തിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. നേരത്തെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുറമെ അംഗപരിമിതര്‍ക്ക് മാത്രമായിരുന്നു ഈ സൗകര്യം ഏര്‍പെടുത്തിയിരുന്നത്.

Keywords:  News, National, India, New Delhi, Metro, Train, Railway, Technology, Business, Finance, Toilet, Transgenders get separate toilets at Delhi Metro stations
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia