Protest | അരിക്കും ഭക്ഷ്യവസ്തുക്കള്‍ക്കും ജി എസ് ടി; പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിലുള്ള പീഡനം; കേന്ദ്ര- സംസ്ഥാന സര്‍കാരുകളുടെ നയങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്

 


തിരുവനന്തപുരം: (www.kvartha.com) കേന്ദ്രസര്‍കാര്‍ പ്രഖ്യാപിച്ച അരിക്കും ഭക്ഷ്യവസ്തുക്കള്‍ക്കും ഏര്‍പെടുത്തിയ ജി എസ് ടി, ശാസ്ത്രീയമല്ലാത്തതും നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ പ്ലാസ്റ്റിക് നിരോധനം, കേരള സര്‍കാരിന്റെ അന്യായമായ വൈദ്യുതി ചാര്‍ജ് എന്നിവയ്‌ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമറ്റി. ഇതിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലെയും കലക്ട്രേറ്റ് പടിക്കല്‍ ജൂലൈ 27 ന് സമരം നടത്തുമെന്നും സംസ്ഥാന കമറ്റി അറിയിച്ചു.


Protest | അരിക്കും ഭക്ഷ്യവസ്തുക്കള്‍ക്കും ജി എസ് ടി; പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിലുള്ള പീഡനം; കേന്ദ്ര- സംസ്ഥാന സര്‍കാരുകളുടെ നയങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്

മുമ്പ് ബ്രാന്‍ഡ് ചെയ്തിട്ടുള്ള അരിക്കും ഭക്ഷ്യവസ്തുക്കള്‍ക്കും അഞ്ചുശതമാനമായിരുന്നു ജി എസ് ടി. ഇപ്പോള്‍ റീ പാക് ചെയ്ത് വില്‍ക്കുന്ന അരി ഉള്‍പെടെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും പാല്‍ ഒഴികെയുള്ള പാലുല്‍പന്നങ്ങള്‍ക്കും സര്‍കാര്‍ അഞ്ചുശതമാനം ജി എസ് ടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാക്കുമെന്ന് കമറ്റി വിലയിരുത്തുന്നു.

കുത്തക ഭീമന്മാരായ വന്‍കിട കംപനികളെ ഒഴിവാക്കിയാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിട്ടുള്ളത്. വ്യാപാരികളെ ഉന്നം വെച്ച് മാത്രം നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി സാധനങ്ങള്‍ കേട് കൂടാതെ പാക് ചെയ്ത് നല്‍കുന്ന കവറുകളുടെ പേരിലും മിഠായികളിലുള്ള പ്ലാസ്റ്റിക് സ്റ്റികിന്റെ പേരില്‍ പോലും കേസെടുത്ത് വന്‍തുക പിഴ ഈടാക്കി വരികയാണ്.

എന്നാല്‍ സര്‍കാരിന്റെ ഉടമസ്ഥതയിലുള്ള സപ്‌ളൈകോ, മില്‍മ എന്നീ സ്ഥാപനങ്ങളിലൊന്നും പരിശോധനയുമില്ല പിഴ ഈടാക്കലുമില്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കിറ്റുകള്‍ നിരോധിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഭക്ഷ്യസാധനങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുന്ന പാകിംഗ് മെറ്റീരിയലുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കുകയോ പകരം സംവിധാനം ശരിയാക്കുന്നത് വരെ നിരോധനത്തില്‍ ഇളവുകള്‍ ചെയ്യുകയോ വേണമെന്ന് ഏകോപന സമിതി ആവശ്യപ്പെടുകയാണ്.

അതുവരെ കുത്തക ബ്രാന്‍ഡഡ് കംപനികള്‍ക്ക് അനുവദിച്ച ഇളവ് സാധാരണ വ്യാപാരിക്കും ലഭിക്കേണ്ടതല്ലേ എന്ന് ഏകോപന സമിതി ചോദിക്കുന്നു. കൂടാതെ മറ്റൊരു കാര്യം വൈദ്യുതി ചാര്‍ജ് വര്‍ധനവാണ്. സര്‍കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം കെ എസ് ഇ ബി 1450 കോടി രൂപ ലാഭമുണ്ടാക്കി എന്നവകാശപ്പെടുമ്പോള്‍ തന്നെ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച നടപടിയെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.

ഇതിനെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സര്‍കാരിനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിട്ടും അനുകൂല നടപടികള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് സംസ്ഥാന കമറ്റി സമരമാര്‍ഗവുമായി മുന്നോട്ട് വരുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് പി കുഞ്ഞാമു ഹാജി, ജെനറല്‍ സെക്രടറി രാജു അപ്‌സര, ട്രഷറര്‍ ദേവസ്യാ മേചേരി എന്നിവര്‍ അറിയിച്ചു.

Keywords: Trade and Industry Coordinating Committee to protest against central and state government policies, Thiruvananthapuram, News, Business, GST, Protest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia