ലോക നാളികേരദിനത്തില്‍ നാളികേര മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കര്‍ഷകരോടും സംരംഭകരോടും അഭ്യര്‍ഥിച്ച് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 02.09.2021) ലോക നാളികേരദിനത്തില്‍ നാളികേര മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കര്‍ഷകരോടും സംരംഭകരോടും അഭ്യര്‍ഥിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍.
ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്‍ഡ്യ - നാളികേര മേഖലയില്‍ ഉല്‍പാദനത്തിലും ഉല്‍പാദനക്ഷമതയിലും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ലോക നാളികേരദിനത്തില്‍ നാളികേര മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കര്‍ഷകരോടും സംരംഭകരോടും അഭ്യര്‍ഥിച്ച് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍

2020-21 കാലയളവില്‍ രാജ്യത്തെ നാളികേര ഉത്പാദനം 21,207 ദശലക്ഷം ആയിരുന്നു, ഇത് ആഗോള ഉല്‍പാദനത്തിന്റെ 34 ശതമാനം വരും. ഉല്‍പാദനക്ഷമത 9,687 ഹെക്ടര്‍ എന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു, പുതിയ നാളികേര ഉത്പന്നങ്ങളുടേയും വ്യവസായങ്ങളും വളര്‍ച്ച കര്‍ഷകര്‍ക്ക് തൊഴില്‍ സാധ്യത നല്‍കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നാളികേരം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ' നാളികേര മേഖലയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കര്‍ഷകരും സംരംഭകരും' തയാറാകണമെന്നും ആവശ്യപ്പെട്ടു. കര്‍ഷകരുടെ ഈ പരിശ്രമത്തില്‍ കേന്ദ്ര സര്‍കാര്‍ കൂടെയുണ്ടെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഗുണനിലവാരമുള്ളതും ആഗോള നിലവാരത്തിലുള്ളതുമാണെങ്കില്‍ കാര്‍ഷിക കയറ്റുമതി വര്‍ധിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

Keywords:  Tomar urges farmers, entrepreneurs to tap potential of coconut sector, New Delhi, News, Business, Minister, Farmers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia