ഓര്‍ഡെര്‍ നല്‍കിയത് സൈകിളിന് , കിട്ടിയതോ പഴയ സൈകിള്‍ ഭാഗങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും; കമ്പനിക്കെതിരെ പൊലീസില്‍ പരാതി നല്‍കി യുവാവ്
Jan 10, 2022, 11:56 IST
തൃശ്ശൂര്‍: (www.kvartha.com 10.01.2022) ഓര്‍ഡെര്‍ നല്‍കിയത് സൈകിളിന്, കിട്ടിയതോ പഴയ സൈകിള്‍ ഭാഗങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും. സംഭവത്തില്‍ കമ്പനിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കബളിപ്പിക്കപ്പെട്ട യുവാവ്.
സംഭവം ഇങ്ങനെ:
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റിലൂടെ ഡിസംബര്‍ 27-നാണ് കോലഴി സ്വദേശി ജയകുമാര്‍ 'ഹൊബര്‍സെന്റ് മെസുസ' എന്ന സൈകിളിന് ഓര്‍ഡെര്‍ നല്‍കിയത്. പതിനഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന 21 ഗിയറുകളുള്ള സൈകിളിനാണ് ഓര്‍ഡെര്‍ ചെയ്തത്. 42,500 രൂപ വിലയുള്ള സൈകിളിന് 11,450 രൂപയായിരുന്നു ഓഫെര്‍ പ്രൈസ്.
വ്യാഴാഴ്ച സൈകിള്‍ വീട്ടിലെത്തുകയും പണമടച്ച് പെട്ടി പൊട്ടിച്ച് നോക്കുകയും ചെയ്തപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്. ഗ്രേറ്റ് ഇന്‍ഡ്യ ട്രേയ്‌ഡേഴ്‌സ് എന്ന കമ്പനിയാണ് ഇതിന്റെ വിതരണക്കാര്‍. സ്ഥിരമായി ഓണ്‍ലൈന്‍ സൈറ്റിലൂടെ ഓര്‍ഡെറുകള്‍ ചെയ്യാറുള്ള ജയകുമാര്‍ കമ്പനിയുടെ സ്‌പെഷല്‍ കസ്റ്റമര്‍ കൂടിയാണ്. അതുകൊണ്ടുതന്നെ ഫ്രീ ഡെലിവറി ചാര്‍ജ് അടക്കമുള്ള സേവനങ്ങളും ഇദ്ദേഹത്തിന് ലഭ്യമാണ്.
ഇതാദ്യമായാണ് ഇത്തരമൊരു ദുരനുഭവമെന്ന് ജയകുമാര്‍ പറയുന്നു. ബോക്‌സ് തിരിച്ചയച്ച അദ്ദേഹം സൈറ്റിനും വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലും ഇതുസംബന്ധിച്ച് പരാതി നല്‍കി.
Keywords: Thrissur man orders bicycle worth Rs 42,500 online, receives scrap, Thrissur, News, Business, Cheating, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.