വാട്‌സ്ആപിനെ മാത്രം സ്വന്തം ആപായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള ഫീചറുകള്‍ ഉടന്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 13.04.2022) വാട്‌സ്ആപിനെ മാത്രം സ്വന്തം ആപായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ആഹ്ലാദിക്കാന്‍ വകനല്‍കുന്ന തകര്‍പന്‍ ഫീചേഴ്‌സ് ഉടന്‍ വരാനിരിക്കുകയാണ് എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള കാത്തിരുന്ന എല്ലാ ഫീചേഴ്‌സും വാട്‌സ്ആപില്‍ ഉടന്‍ എത്താന്‍ പോകുകയാണ്.

മെറ്റ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെ
സമന്വയിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ വാട്‌സ്ആപ് പുതിയ അപ്ഡേറ്റിലുണ്ടാകുമെന്നാണ് വാബെറ്റഇന്‍ഫോ റിപോര്‍ട്. ഇതിന്റെ ഫലമായി ഇന്‍സ്റ്റഗ്രാം റീല്‍സുകള്‍ നേരിട്ട് വാട്‌സ്ആപിലൂടെ ആസ്വദിക്കാന്‍ സാധിക്കും. റീല്‍സുകള്‍ ഇഷ്ടപ്പെടുന്ന വാട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് ഈ ഫീചര്‍ വലിയ കൗതുകമായിരിക്കും.

പുതിയ അപ്ഡേറ്റോടെ ഫേസ്ബുക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമായി വാട്‌സ്ആപ് മെസേജുകള്‍ക്കും റിയാക്ഷന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് വാബെറ്റഇന്‍ഫോ റിപോര്‍ട് ചെയ്തിരിക്കുന്നത്. ലൈക്, ലൗ, ഹഹഹ, ആന്‍ഗ്രി, സാഡ് തുടങ്ങിയ പല ഇമോജികളും ടെക്സ്റ്റ് മെസേജുകള്‍ക്ക് റിയാക്ഷനായി നല്‍കാന്‍ സാധിക്കുമെന്നാണ് റിപോര്‍ട്.

വാട്‌സ്ആപിനെ മാത്രം സ്വന്തം ആപായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള ഫീചറുകള്‍ ഉടന്‍


വാട്‌സ്ആപിലുള്ള ഓരോ ഗ്രൂപിന്റെ നിയമങ്ങള്‍ക്കും സ്വഭാവത്തിനും യോജിക്കാത്ത മെസേജുകള്‍ ആര് അയച്ചാലും അഡ്മിന് അവരുടെ അനുവാദമില്ലാതെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന ഫീചര്‍ പുതിയ അപ്ഡേറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വാട്‌സ്ആപിലെ നമ്മുടെ ലാസ്റ്റ് സീന്‍ കോണ്‍ടാക്റ്റിലെ ആരും കാണാതെ ഒളിപ്പിക്കാനുള്ള സംവിധാനം മുന്‍പ് തന്നെ വാട്സ്ആപിലുണ്ട്. പുതിയ അപ്ഡേറ്റ് വരുന്നതോടെ കോണ്‍ടാക്ട് ലിസ്റ്റിലെ ആര്‍ക്കൊക്കെ നമ്മുടെ വാട്‌സ്ആപ് ലാസ്റ്റ് സീന്‍ കാണാനാകുമെന്ന് നമ്മുക്ക് തീരുമാനിക്കാനാകുമെന്നാണ് വാബെറ്റഇന്‍ഫോ റിപോര്‍ട് ചെയ്യുന്നത്.

Keywords:  News, National, India, New Delhi, Whatsapp, Technology, Business, Finance, Social-Media, This upcoming WhatsApp feature will completely change the way you chat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia