SWISS-TOWER 24/07/2023

Petrol Pump | ഒന്നരകോടിയിലേറെ രൂപ കുടിശ്ശിക; തിരുവനന്തപുരം എസ്എപി കാംപിലെ പൊലീസ് പെട്രോള്‍ പമ്പ് താല്‍കാലികമായി അടച്ചു; ബദല്‍ മാര്‍ഗം കണ്ടെത്തണമെന്ന് ഡിജിപിയുടെ ഉത്തരവ്

 




തിരുവനന്തപുരം: (www.kvartha.com) സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്
എസ്എപി കാംപിലെ പൊലീസ് പെട്രോള്‍ പമ്പ് താല്‍കാലികമായി അടച്ചുപൂട്ടി. ഇതോടെ പൊലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധനവിതരണം നിലച്ചിരിക്കുകയാണ്. പെട്രോള്‍ വിഷയത്തില്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവിറക്കി. 
Aster mims 04/11/2022

ഒന്നരകോടിയിലേറെ രൂപ കുടിശ്ശികയുള്ളതിനാല്‍ കംപനി കഴിഞ്ഞ ദിവസം ഇന്ധന വിതരണം നിര്‍ത്തിയിരുന്നു. പൊലീസ് പമ്പ് അടച്ചതോടെ ബദല്‍ മാര്‍ഗത്തിന് സ്വകാര്യ പമ്പുകളെ ആശ്രയിക്കണ്ടി വരും. ഇന്ധനം നിറയ്ക്കാന്‍ എസ്എച്ഒ മാര്‍ക് യൂനിറ്റ് മേധാവികളും പണം നല്‍കിയില്ല. 

ഇനി സ്വകാര്യ വ്യക്തികളെ ആശ്രയിച്ചും സ്‌പോണ്‍ഷിപിലൂടെയും പണം കണ്ടെത്തേണ്ടി വരും. എല്ലാ യൂനിറ്റുകളിലും പ്രതിസന്ധിയുണ്ടാകും. അഴിമതിക്ക് ഇടയാക്കുന്ന ഉത്തരവാണ് ഇതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നു. പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യസാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന, കെട്ടിട നികുതി വര്‍ധനക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി അഞ്ചാക്കി കുറച്ചതും ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലായി. 

ഭൂമിയുടെ ന്യായവില 20 ശതമാനം കൂടിയതോടെ ഇതിന് ആനുപാതികമായി രെജിസ്ട്രേഷന്‍ ചെലവും ഉയര്‍ന്നു. പുതുതായി രെജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ നികുതിയും കൂടിയിട്ടുണ്ട്. മോടോര്‍ സൈകിളുകള്‍ക്ക് 2 ശതമാനവും പുതിയ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയുമാണ് വര്‍ധന. 

വൈദ്യുതി തീരുവ 5 ശതമാനമാക്കി. ഫ്ലാറ്റുകളും അപാര്‍ട്മെന്റുകളും നിര്‍മിച്ച് ആറ് മാസത്തിനകം മറ്റൊരാള്‍ക്ക് കൈമാറുമ്പോഴുള്ള 5 ശതമാനം മുദ്രപത്ര നിരക്ക് ഏഴ് ശതമാനമായി. കെട്ടിട നികുതിയിലും ഉപനികുതികളിലും അഞ്ച് ശതമാനമാണ് വര്‍ധനവ്. ജൂഡീഷ്യല്‍ കോര്‍ട് ഫീ സ്റ്റാംപുകളുടെ നിരക്ക് കൂടി. ചിലമേഖലകളില്‍ പ്രഖ്യാപിച്ച ഇളവുകളും പ്രാബല്യത്തിലായി. വില്‍പന നടന്ന ഭൂമി മൂന്ന് മാസത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ ഇരട്ടി സ്റ്റാംപ് ഡ്യൂടി നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കി. 

Petrol Pump | ഒന്നരകോടിയിലേറെ രൂപ കുടിശ്ശിക; തിരുവനന്തപുരം എസ്എപി കാംപിലെ പൊലീസ് പെട്രോള്‍ പമ്പ് താല്‍കാലികമായി അടച്ചു; ബദല്‍ മാര്‍ഗം കണ്ടെത്തണമെന്ന് ഡിജിപിയുടെ ഉത്തരവ്


പൊതുജനത്തിന്റെ നടുവൊടിച്ചാണ് പുതിയ നികുതി നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തിലായത്. സാമൂഹ്യസുരക്ഷ പെന്‍ഷനുള്ള പണം കണ്ടെത്താനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണി മുതല്‍ വില വര്‍ധവന് പ്രാബല്യത്തില്‍ വന്നു. 500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വര്‍ധിച്ചു.

Keywords:  News, Kerala, State, Thiruvananthapuram, Tax&Savings, Petrol, Petrol Price, Business, Finance, Police, Top-Headlines, Thiruvananthapuram: Police petrol pump in SAP camp has temporarily closed 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia