Industrial Park | തലശേരി വ്യവസായ പാര്‍കില്‍ അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനം തുറന്നു: നഗരസഭയുമായി ഏറ്റുമുട്ടലിനില്ലെന്ന് കാണാതായ ദമ്പതികള്‍

 


കണ്ണൂര്‍: (www.kvartha.com) അനധികൃത കൈയേറ്റമാരോപിച്ച് പാനൂര്‍ താഴെ ചമ്പാട്ടെ ദമ്പതികളുടെ ഒരുമാസമായി പൂട്ടിക്കിടന്ന വ്യവസായ സ്ഥാപനം ശനിയാഴ്ച രാവിലെ മുതല്‍ തുറന്നു പ്രവര്‍ത്തിച്ചു. തലശ്ശേരി കണ്ടിക്കലിലെ വ്യവസായ പാര്‍കില്‍ പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണിചര്‍ സ്ഥാപനമാണ് വീണ്ടും തുറന്നത്. ശനിയാഴ്ച രാവിലെ 10. 30 ഓടെയാണ് സ്ഥാപനം തുറന്നത്. നഗരസഭാ റവന്യൂ അധികൃതര്‍ നേരിട്ടെത്തി സ്ഥാപനത്തിന്റെ താക്കോല്‍ ഉടമയായ ശ്രീവിദ്യയ്ക്ക് കൈമാറുകയായിരുന്നു. വ്യവസായമന്ത്രി പി രാജീവിന്റെ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് വഴി തുറന്നത്.

ഫണ്‍ ഫര്‍ണിചര്‍ സ്ഥാപനത്തിന്റെ മുന്‍പില്‍ മഴവെള്ളം കയറാതിരിക്കാനായി ആറുമീറ്റര്‍ നീളത്തില്‍ ഷീറ്റിട്ടതിനാണ് തലശേരി നഗരസഭ സ്ഥാപന ഉടമകളായ രാജ് കബീറിനും ഭാര്യ ശ്രീദിവ്യയ്ക്കും നാലുലക്ഷത്തിലേറെ രൂപ പിഴയിട്ടത്. എന്നാല്‍ ഇതടയ്ക്കാന്‍ തയാറാകാതെ ഇവര്‍ ഹൈകോടതിയെ സമീപിച്ച് ഇളവുവാങ്ങുകയായിരുന്നു.

ഇതു പ്രകാരം അടയ്ക്കാനുള്ള 41,600 രൂപയുടെ ചെക് ഉടമകള്‍ നേരത്തെ നല്‍കിയിരുന്നു. ഇതിനിടെ വിവാദങ്ങള്‍ ഒതുക്കി തീര്‍ക്കാനുള്ള സി പി എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തലശേരിയിലെ പ്രാദേശിക നേതൃത്വം ദമ്പതികളെ സന്ദര്‍ശിക്കുകയും ഇവരുടെ പരാതികള്‍ ചോദിച്ചറിഞ്ഞ് ഇനി നഗരസഭയുടെ ഭാഗത്തു നിന്നും യാതൊരു ശല്യവും ഉണ്ടാകില്ലെന്ന ഉറപ്പും നല്‍കിയിരുന്നു.

ഇതോടെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന വ്യവസായസ്ഥാപനം അടച്ചുപൂട്ടിയ വിവാദം തണുത്തു തുടങ്ങിയത്. ഇതിനിടെ തങ്ങള്‍ക്ക് തലശേരി നഗരസഭയോട് യാതൊരു വിരോധവുമില്ലെന്ന് കാണാതായ ദമ്പതികള്‍ പറഞ്ഞു. 
 Industrial Park | തലശേരി വ്യവസായ പാര്‍കില്‍ അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനം തുറന്നു: നഗരസഭയുമായി ഏറ്റുമുട്ടലിനില്ലെന്ന് കാണാതായ ദമ്പതികള്‍

വ്യാപരികളുടെ പ്രശ്നം മനസിലാക്കി നഗരസഭ അനുകൂലമായ നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും സ്ഥാപനത്തിന്റെ നടത്തിപ്പ് അവകാശം മകന് കൈമാറുകയാണെന്നും ശ്രീവിദ്യയും രാജ് കബീറും പറഞ്ഞു.

Keywords:  Thalassery Industrial Park: Closed establishment opened , Kannur, News, Kerala, CPM, Business, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia